ദോഹ : ദീർഘകാലമായി ഖത്തറിൽ പ്രവാസിയും അൽ അത്തിയ മോട്ടോഴ്‌സ് ചെയർമാൻ അബ്ദുൽ അസീസ് അൽ അതിയയുടെ പേഴ്‌സണൽ സെക്രട്ടറിയുമായിരുന്ന തായൽകുനിയിൽ അബ്ദുൽ റഊഫ് തങ്ങൾ(77 ) ദോഹയിൽ നിര്യാതനായി.ഫസൽ ബാഫഖി തങ്ങളുടെ ഭാര്യാ സഹോദരനാണ്.കിയ മോട്ടോഴ്‌സിൽ ജീവനക്കാരനായിരുന്നു.വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
കോഴിക്കോട് പുതിയങ്ങാടിയിൽ താമസിക്കുന്ന റഊഫ് തങ്ങൾ തലശേരി മാഹി സ്വദേശിയാണ്.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിശ്ശബ്ദസേവനം നടത്തിയിരുന്ന അദ്ദേഹം ഖത്തറിലെ സ്വദേശികൾക്കിടയിലും ഇന്ത്യൻ. സമൂഹത്തിലും ഏറെ പ്രിയങ്കരനായിരുന്നു.1978 മുതൽ കഴിഞ്ഞ 46 വർഷത്തിലധികമായി അൽ അതിയ മോട്ടോഴ്‌സിലാണ് (കിയ) ജോലി ചെയ്തിരുന്നത്.
ഭാര്യ : സൗദ.മക്കൾ : ജാബിർ(ഹമദ് മെഡിക്കൽ കോർപറേഷൻ),ജാസിം(സീമെൻസ്,ഖത്തർ), ജാസിറ.
മരുമക്കൾ: ഷാജിൽ,രശ്ന,ജസീല.
ഖബറടക്കം ഇന്ന് മഗ്‌രിബ് നമസ്കാരത്തിന് ശേഷം അബൂഹമൂർ ഖബർസ്ഥാനിൽ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0