ദോഹ :മെയ് 24 ശനിയാഴ്ച ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന അമീർ കപ്പ് ഗ്രാൻഡ് ഫിനാലെയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.കലാശപ്പോരാട്ടത്തിൽ അൽ റയ്യാൻ അൽ ഗരാഫയെ നേരിടും.
സ്റ്റേഡിയത്തിലെ മീഡിയ ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ, ദോഹ മെട്രോ വഴിയുള്ള യാത്രാ സൗകര്യങ്ങൾ, സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന മാർഗങ്ങൾ, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവ സംഘാടകർ വിശദീകരിച്ചു.അമീർ കപ്പ് ഫൈനൽ ഫുട്‍ബോൾ ആരാധകർക്ക് മികച്ച അനുഭവമായിരിക്കുമെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധി അലി ഹസ്സൻ അൽ സലാത്ത് പറഞ്ഞു.ഫൈനലിനുള്ള 75 ശതമാനം ടിക്കറ്റുകളും ഇതിനകം വിറ്റുതീർന്നതായും അദ്ദേഹം വ്യക്തമാക്കി.അൽ കാസ് സ്‌പോർട്‌സ് ചാനൽ മത്സരം തത്സമയം സംപ്രേഷണം ചെയ്യും.പിറ്റേദിവസം മെയ്അ പതിനഞ്ചിന് നടക്കുന്ന അണ്ടർ 17 ലോകകപ്പ് നറുക്കെടുപ്പും അറബ് കപ്പ് നറുക്കെടുപ്പും അന്ന് തന്നെ നടക്കും.
കിക്കോഫിന് മൂന്ന് മണിക്കൂർ മുമ്പ്, വൈകുന്നേരം 4 മണിക്ക് ഗേറ്റുകൾ തുറക്കും.48,000 സീറ്റുകളുള്ള സ്റ്റേഡിയത്തിൽ, മത്സരത്തിന് മുമ്പുള്ള ആഘോഷങ്ങൾ ആസ്വദിക്കാൻ ആരാധകർ നേരത്തെ എത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
സ്റ്റേഡിയത്തിലേക്കെത്താൻ ദോഹ മെട്രോയുടെ ഗോൾഡ് ലൈൻ, ടാക്സി സർവീസുകൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ യാത്രാ സൗകര്യങ്ങളെ കുറിച്ച് ഗതാഗത ഡയറക്ടർ നാസർ അൽ മിസ്നാദ് വിശദീകരിച്ചു.സ്റ്റേഡിയത്തിലെത്തുന്ന ആരാധകർക്കും മാധ്യമങ്ങൾക്കും ഉദ്യോഗസ്ഥർക്കുമായി 6,000-ത്തിലധികം പാർക്കിംഗ് സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOp*fd mZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F