ദോഹ:ഖത്തറിലെ അമ്പതോളം കലാകാരന്മാരെ പങ്കെടുപ്പിച്ച് സംസ്കൃതി ഖത്തർ ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നു. ജൂൺ 13 വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതൽ 10 വരെ ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിലാണ് പ്രദർശനം. ഇതിനോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിക്കും.50ഓളം പ്രമുഖ കലാകാരന്മാരുടെ പെയിന്റിങ്ങുകൾ ഉൾപ്പെടുത്തി
സംസ്‌കൃതിയുടെ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ‘ആർട്ട് എഗൻസ്റ്റ് അഡിക്ഷൻ - സേ നോ ടു ഡ്രഗ്സ്’ എന്ന മുദ്രാവാക്യത്തിൽ അഞ്ച് മുതൽ എട്ട് വരെയും ഒമ്പത് മുതൽ 12 വരെയും ജൂനിയർ, സീനിയർ വിഭാഗങ്ങളായാണ് മത്സരം നടത്തുന്നത്.
മേയ് 28 വരെ ഓൺലൈൻ രജിസ്ട്രേഷന് അവസരമുണ്ട്. കുട്ടികൾ തയാറാക്കുന്ന പോസ്റ്ററുകൾ 28ന് അതത് സ്കൂളുകളിൽനിന്ന് സംസ്‌കൃതി വളന്റിയർമാർ നേരിട്ടും 30ന് വൈകീട്ട് നാല് മണി മുതൽ നജ്മയിലെ സംസ്കൃതി ഓഫിസിലും സ്വീകരിക്കുന്നതാണ്. മത്സര വിജയികൾക്ക് എക്സിബിഷൻ ദിവസം സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകും. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ എക്സിബിഷന്റെ ഭാഗമായി പ്രദർശിപ്പിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOp*fd mZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F