Breaking News
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി | ഖത്തറിൽ ശനിയാഴ്ച ദൈർഘ്യംകൂടിയ പകൽ,ചൂട് കനക്കും | ഇറാൻ അവസരം കാത്തിരിക്കുകയാണ്,ഇസ്രായേലിന്റെ അയേൺ ഡോം മിസൈലുകൾ ഒരാഴ്ചയ്ക്കകം തീരുമെന്ന് യു.എസ് മാധ്യമങ്ങൾ | ഈ ഒൻപത് രാജ്യങ്ങളുടെ കയ്യിലും ആണവായുധങ്ങളുണ്ട്,ഇറാനെ മാത്രം ലക്ഷ്യമാക്കുന്നതിന് പിന്നിലെ അജണ്ട ഇതാണ് | ഖത്തറിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു | അറ്റകൈക്ക് ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധതന്ത്രമാക്കിയാൽ എല്ലാവർക്കും പണി കിട്ടും,ആശങ്കയോടെ ആഗോളവിപണി | ടാറ്റ പിടിച്ച പുലിവാല്,ആവശ്യത്തിന് വിമാനങ്ങളില്ലാത്തതും സാങ്കേതിക തകരാറും എയർ ഇന്ത്യക്ക് വഴിമുടക്കുന്നു | ആണവ ഭീഷണി,ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ലുമായി ചർച്ച നടത്തി | ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ,സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് ജിസിസി | ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ് |
ഖത്തർ ടൂറിസം അവാർഡ്,ആഗസ്റ്റ് 7 വരെ അപേക്ഷിക്കാം

May 21, 2025

applications-for-the-qatar-tourism-award-are-open-until-august-7

May 21, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ വിനോദസഞ്ചാര മേഖലയിലെ പ്രതിഭകളെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന ഖത്തർ ടൂറിസം അവാർഡ് 2025മായി ബന്ധപ്പെട്ട നടപടികൾക്ക് തുടക്കമായി.. വിവിധ മേഖലകളിലെ പുരസ്കാരങ്ങൾക്കായി ആഗസ്റ്റ് ഏഴുവരെ അപേക്ഷിക്കാമെന്ന് ഖത്തർ ടൂറിസം അറിയിച്ചു. ഖത്തർ ടൂറിസം അവാർഡിന്റെ മൂന്നാമത് പതിപ്പിനാണ് ഇത്തവണ തുടക്കം കുറിച്ചത്. ഐക്യരാഷ്ട്രസഭക്കു കീഴിലെ വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി സഹകരിച്ചാണ് ഖത്തർ ടൂറിസം അവാർഡ് ഏർപ്പെടുത്തുന്നത്. വിനോദ സഞ്ചാര മേഖലയിൽ മികവുറ്റ സംഭാവനകൾ നൽകുന്ന വ്യക്തികളെയും ബിസിനസ് സ്ഥാപനങ്ങളെയുമാണ് അവാർഡിനായി പരിഗണിക്കുന്നത്. വിനോദസഞ്ചാര മേഖലക്ക് പ്രോത്സാഹനം നൽകുന്ന മത്സരസാഹചര്യം സൃഷ്ടിക്കലും പ്രധാന ലക്ഷ്യമാണ്.

യു.എൻ ടൂറിസവുമായി സഹകരിച്ചായിരിക്കും ഇത്തവണ അവാർഡ് നിർണയ നടപടികൾ പൂർത്തിയാക്കുന്നത്. പ്രാദേശിക, അന്താരാഷ്ട്ര തലത്തിലെ പാനൽ സംയുക്തമായാവും വിധിനിർണയം നടത്തുന്നത്.

വിവിധ സ്റ്റാർ ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂർ ഗൈഡ്, ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനി, ഷെഫ് ഓഫ് ദ ഇയർ എന്നിവ ഉൾപ്പെടുന്ന സർവിസ് എക്സലൻസ് അവാർഡ്. മികച്ച ഡൈനിങ് എക്സിപീരിയൻസ്, പ്രീമിയർ സേവനം, കഫേ, ഖത്തരി ഡൈനിങ്, ഔട്സ്റ്റാൻഡിങ് റസ്റ്റാറന്റ് എന്നിവ ഉൾപ്പെടുന്ന ഗാസ്ട്രോണമിക് എക്സ്പീരിയൻസ്. സാംസ്കാരിക ടൂറിസം കേന്ദ്രം, സാഹസിക വിനോദകേന്ദ്രം, റീട്ടെയിൽ ബ്രാൻഡ്, പ്രീമിയർ ഷോപ്പിങ് മാൾ, തീം പാർക്ക്, മികച്ച പ്രാദേശിക കേന്ദ്രം എന്നിവ ഉൾപ്പെടുന്ന ഐക്കണിക് അട്രാക്ഷൻ. കലാസാംസ്കാരിക വേദികൾ, സ്പോർട്സ് മേളകൾ എന്നിവ ഉൾപ്പെടുന്ന വേൾഡ് ക്ലാസ് ഇവന്റ്സ്.

ഔട്സ്റ്റാൻഡിങ് ഡെസ്റ്റിനേഷൻ കാമ്പയിൻ, ടൂറിസം ഇൻഫ്ലുവൻസർ (കണ്ടന്റ് ക്രിയേറ്റർ) എന്നിവ ഉൾപ്പെടുന്ന ഡിജിറ്റൽ ഫൂട്ട്പ്രിന്റ്. ഹോട്ടൽ ജനറൽ മാനേജർമാർ ഉൾപ്പെടുന്നവരെ പരിഗണിക്കുന്ന കമ്യൂണിറ്റി ലീഡർഷിപ്. ടൂറിസം ഇന്നവേഷൻ, സുസ്ഥിര ടൂറിസം, പരിസ്ഥിതി സൗഹൃദ താമസം എന്നിവ ഉൾപ്പെടുന്ന സ്മാർട്ട് ആൻഡ് സസ്റ്റയ്നബിൾ ടൂറിസം എന്നിങ്ങനെയാണ് അവാർഡ് വിഭാഗങ്ങൾ.

ആഗസ്റ്റ് ഏഴുവരെ ലഭിക്കുന്ന അപേക്ഷകളിൽ നിന്നും ഒക്ടോബറോടെ അന്തിമപട്ടിക തയാറാക്കും. നവംബർ 26ന് ആണ് അവാർഡ് പ്രഖ്യാപനവും വിതരണവും. www.qatartourism.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOp*fd mZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News