Breaking News
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി | ഖത്തറിൽ ശനിയാഴ്ച ദൈർഘ്യംകൂടിയ പകൽ,ചൂട് കനക്കും | ഇറാൻ അവസരം കാത്തിരിക്കുകയാണ്,ഇസ്രായേലിന്റെ അയേൺ ഡോം മിസൈലുകൾ ഒരാഴ്ചയ്ക്കകം തീരുമെന്ന് യു.എസ് മാധ്യമങ്ങൾ | ഈ ഒൻപത് രാജ്യങ്ങളുടെ കയ്യിലും ആണവായുധങ്ങളുണ്ട്,ഇറാനെ മാത്രം ലക്ഷ്യമാക്കുന്നതിന് പിന്നിലെ അജണ്ട ഇതാണ് | ഖത്തറിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു | അറ്റകൈക്ക് ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധതന്ത്രമാക്കിയാൽ എല്ലാവർക്കും പണി കിട്ടും,ആശങ്കയോടെ ആഗോളവിപണി | ടാറ്റ പിടിച്ച പുലിവാല്,ആവശ്യത്തിന് വിമാനങ്ങളില്ലാത്തതും സാങ്കേതിക തകരാറും എയർ ഇന്ത്യക്ക് വഴിമുടക്കുന്നു | ആണവ ഭീഷണി,ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ലുമായി ചർച്ച നടത്തി | ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ,സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് ജിസിസി | ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ് |
പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് നാളെ ദോഹയിൽ തുടക്കമാവും

May 21, 2025

pravasi-welfare-sahodarya-kaalam-to-starts-thursday

May 21, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ : 'നാടിന്റെ നന്മക്ക്  നമ്മളൊന്നാവണം' എന്ന പ്രമേയത്തില്‍ പ്രവാസി വെൽഫെയർ  സംഘടിപ്പിക്കുന്ന സാഹോദര്യ കാലത്തിന്റെ ഭാഗമായുള്ള സാഹോദര്യ യാത്രയ്ക്ക് നാളെ തുടക്കമാവും. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹൻ നയിക്കുന്ന  സാഹോദര്യ യാത്രക്ക്  മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ദോഹയുടെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകും. നാളെ നാല് കേന്ദ്രങ്ങളിലാണ് സ്വീകരണ പരിപാടി നടക്കുക. തിരുവമ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹോദര്യയാത്ര സ്വീകരണ സംഗമം സി ഐ സി റയ്യാൻ ഹാളിലാണ് നടക്കുക. ടീം വെൽഫെയർ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടി പ്രവാസി വെൽഫെയർ ഹാളിലും, നാദാപുരം മണ്ഡലം കമ്മിറ്റി നൽകുന്ന സ്വീകരണം സി ഐ സി തുമാമഹാളിലും നടക്കും. ആലത്തൂര്‍ മണ്ഡലം കമ്മറ്റി നൽകുന്ന സ്വീകരണം വ്യാഴാഴ്ച  രാത്രി 7 മണിക്ക് പ്രവാസി വെൽഫെയർ ഹാളിലാണ് നടക്കുക.

 വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി  പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അനീസ് റഹ്മാന്‍, മജീദലി, സെക്രട്ടേറിയറ്റംഗവും മുൻ പ്രസിഡന്റുമായ  മുനീഷ് എ.സി. സംസ്ഥാന കമ്മറ്റിയംഗം നിഹാസ് എറിയാട് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.  കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആരിഫ് വടകര, വൈസ് പ്രസിഡണ്ട് സൈനുദ്ദീന്‍ ചെറുവണ്ണൂര്‍,  ടീം വെല്‍ഫയര്‍ ക്യാപ്റ്റന്‍ സഞ്ചയ് ചെറിയാന്‍, പലാക്കാട് ജില്ല പ്രസീഡണ്ട് മുഹ്സിന്‍, എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം നിര്‍വ്വഹിക്കും.
സാഹോദര്യ യാത്രയുടെ ഭാഗമായി ചിത്രീകരണം, ഗാനവിരുന്ന്, കലാപരിപാടികള്‍ എന്നിവയും അരങ്ങേറും.  പ്രവാസികള്‍ക്കായി പുറത്തിറക്കിയ വിവിധ സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഡിജിറ്റല്‍ ആപിന്റെ പ്രചാരണവും നടക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOp*fd mZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News