ദോഹ: ഫെഡറേഷൻ ഓഫ് ഇന്ത്യൻ നേഴ്‌സസ് ഖത്തർ (ഫിൻഖ്യൂ) വിപുലമായ പരിപാടികളോടെ അന്താരാഷ്ട്ര നെഴ്സസ് ഡേ ആഘോഷിക്കുന്നു.മെയ് 23,24,തീയതികളിൽ ഐഡിയൽ ഇന്ത്യൻ സ്‌കൂളിലും,അൻസാരി കോംപ്ലക്സിലുമായാണ് പരിപാടികൾ നടക്കുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
23ന് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വൈകുന്നേരം 5 മണി മുതൽ നടക്കുന്ന ആഘോഷപരിപാടികളിൽ മാനസികാരോഗ്യ കേന്ദ്രം സി ഇ ഒ ഇയാൻ ഫ്രാൻസിസ് ടുളി മുഖ്യാഥിതിയായിരിക്കും.ഫിൻഖ്യൂഅംഗങ്ങളും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.മികച്ച സേവനം കാഴ്ചവെച്ച നെഴ്സുമാർക്ക് ഡെയ്‌സി അവാർഡുകളും ഫിൻക്യു എയ്ഞ്ചൽ പുരസ്കാരവും ചടങ്ങിൽ സമ്മാനിക്കും.സെക്കണ്ടറി, ഹയർസെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഫിൻഖ്യൂ അംഗങ്ങളുടെ മക്കൾക്ക്.ഫിൻഖ്യൂ എജ്യുക്കേഷൻ എക്സലൻസി അവാർഡ്കൾ നൽകും.
റിഥം ബാൻഡ് ഖത്തർ നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും.'നഴ്സ്മാരുടെ ശാക്തീകരണം:സാങ്കേതികക്ഷമത, നൂതന സാങ്കേതികവിദ്യ, ക്ഷേമം' എന്ന പ്രമേയത്തിൽ
24ന് വെള്ളിയാഴ്ച അൻസാരി കോംപ്ലക്സിൽ നടക്കുന്ന എഡ്യൂക്കേഷൻ ആക്ടിവിറ്റി പ്രോഗ്രാമിൽ ഹമദ് മെഡിക്കൽ കോർപ്പറേഷൻ നെഴ്സിങ് ഡയറക്റ്റർ അഹമ്മദ് ലത്തീഫ് അഹമ്മദ് മുഹമ്മദ് അബു ജാബിർ, സിങ്കപ്പൂർ എംബസി കോൺസുലർ സുമയ്യ ബഖ് വി,ഐ ബി പി സി പ്രസിഡന്റ് താഹാ മുഹമ്മദ്,പി എഫ് .എസ് കോ-ചെയർപേഴ്സൺ ഇസ്സമുഹമ്മദ് എന്നിവർ പങ്കെടുക്കും.ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കായി സംഘടിപ്പിക്കുന്ന സെമിനാറിൽ വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസ്സുകൾ നയിക്കും.
റജിസ്ട്രേഷൻ വഴി 300ൽ പരം ആളുകൾ പങ്കെടുക്കുന്ന സെമിനാർ രാവിലെ 7:30മുതൽ ഉച്ചയ്ക്ക്12:30വരെയാണ് നടക്കുക. ഉത്ഘാടന ചടങ്ങിൽ അമേരിക്ക ആസ്ഥാനമായ ഡെയ്‌സി ഫൗണ്ടേഷന്റെ ഖത്തറിലെ പ്രഥമ പുരസ്‌കാരം ഫിൻഖ്യൂവിന് വേണ്ടി
പ്രസിഡന്റ് ബിജോയ് ചാക്കോ,ഹമദ് മെഡിക്കൽ കോർപറേഷൻ നെഴ്‌സിങ് ഡയറക്റ്റർ അഹമ്മദ് ലത്തീഫ് മുഹമ്മദ് അബു ജാബിറിൽ നിന്ന് ഏറ്റുവാങ്ങും.
ഫിൻഖ്യൂ ന്യൂസ് ലെറ്റർ സിങ്കപ്പൂർ എംബസികോൺസുലർ സുമയ്യ ബഖ് വി ചീഫ്എഡിറ്റർ അൻപു സെൽവിക്ക് നൽകി പ്രകാശനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ഫിൻഖ്യൂ
പ്രസിഡന്റ് ബിജോയ് ചാക്കോ, ജനറൽ സെക്രട്ടറി നിഷമോൾ, വൈസ് പ്രസിഡന്റ് ശാലിനി പോൾ, പ്രോഗ്രാം കോഡിനേറ്റർമാരായ ചാൾസ്,നിയാദ്,പ്രോഗ്രാം ലീഡ് ജിഫിൻ പോൾ, മാഗസിൻ ചീഫ് എഡിറ്റർ അൻപുസെൽവി എന്നിവർ പങ്കെടുത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOp*fd mZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F