Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു 

April 25, 2024

news_malayalam_local_association_news_updates

April 25, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തറിലെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മയായ  കെഫാഖിന്റെ (KEFAQ) ആദ്യ സുവനീർ, 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' ദോഹയിൽ പ്രകാശനം ചെയ്തു. ഇന്ത്യൻ കൾച്ചറൽ സെന്ററിൽ നടന്ന കെഫാഖ് വാർഷിക ആഘോഷമായ ‘കിരണം 2024’ ൽ പ്രശസ്ത സിനിമ താരങ്ങളായ വിനു മോഹനും, വിദ്യ വിനു മോഹനും ചേർന്നാണ് സുവനീർ പ്രകാശനം ചെയ്തത്. ചീഫ് എഡിറ്റര്‍ സിബി മാത്യുവില്‍ നിന്നും കൺവീനര്‍ ബിജു കെ. ഫിലിപ്പില്‍ നിന്നും ആദ്യപ്രതി വിശിഷ്ട അതിഥികള്‍ ഏറ്റുവാങ്ങി. ഖത്തര്‍ ഐ.സി.സി (ICC) സെക്രട്ടറി എബ്രഹാം കെ. ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ജോസ് ഫിലിപ്പ്, വിഷ്ണു ഗോപാൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 

കൊട്ടാരക്കരയുടെ മഹത്വം ലോകോത്തരമാണെന്ന സന്ദേശം നല്‍കുന്ന ഓര്‍മ്മച്ചെപ്പായി സ്മരണിക എന്നും നിലനിൽക്കുമെന്ന് ചീഫ് എഡിറ്റര്‍ സിബി മാത്യുവും, അസോസിയേറ്റ് എഡിറ്റർ അനിൽ സി. തോമസും കണ്‍വീനര്‍ ബിജു കെ. ഫിലിപ്പും ഓര്‍മ്മിപ്പിച്ചു. ഷീലാ ടോമി, സജി എബ്രഹാം, അനൂപ്‌ അന്നൂര്‍, സുജേഷ് ഹരി, പ്രൊഫ. എബ്രഹാം കരിക്കം, ജയദീപ് മേനോന്‍, പി ടി ഫിറോസ്‌, അനില്‍കുമാര്‍ ബി, പി ജി വര്‍ഗീസ്‌ മലമേല്‍, ദീപാ അറക്കല്‍, കാവ്യ സതീഷ്‌, പ്രൊഫ. ജോണ്‍ കുരാക്കാര്‍, മോളി ജോണ്‍,  രാമങ്കരി രാധാകൃഷ്ണന്‍ എന്നിവരുടെ രചനകളും, കെഫാഖ് അംഗങ്ങളുടെ രചനകളും ചിത്രങ്ങളും സുവനീറിനെ മഹത്തരമാക്കുന്നു.ഉൾപെടുത്തിയാണ് സുവനീർ ഒരുക്കിയത്.

സുവനീറിന്റെ ഭാഗമായി ഖത്തറിലെ പ്രവാസികൾക്കായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു. അർച്ചന അനൂപിന്റെ 'പ്രയാണം', ഷെരിഫ് അരിമ്പ്രയുടെ 'അസ്മ', ഷിബു വിശ്വനാഥന്റെ 'മടക്കം' എന്നീ കഥകൾ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. പ്രഹ്ലാദ് കൊങ്ങാത്തിന്റെ 'കൈയെത്താ സ്വപ്നം',  അമൽ ഫെർമിസിന്റെ 'ഇനിയെങ്കിലും പഠിക്കേണ്ട പാഠങ്ങൾ', നിയാസ് ടി എം ന്റെ 'ബന്ധങ്ങൾ' എന്നിവ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹമായി.. തെരഞ്ഞെടുക്കപ്പെട്ട ആറു കഥകളും ‘പ്രയാണം’ സുവനീറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സരത്തിൽ വിധികർത്താക്കളായ ബ്രില്ലി ബിന്നി, ശക്തി സുർജിത്, ഷൈൻ എസ്, ഷൈലജ ടീച്ചർ, കവിതാ രാജൻ, ഷൈജു ധമനി  എന്നിവരെയും ചടങ്ങിൽ ആദരിച്ചു. 

ചീഫ് എഡിറ്റർ സിബി മാത്യു, അസോസിയേറ്റ് എഡിറ്റർ അനിൽ സി. തോമസ്, കൺവീനറും പ്രസിഡന്റുമായ ബിജു കെ. ഫിലിപ്പ്, ജനറൽ സെക്രട്ടറി ബിനേഷ് ബാബു, വൈസ് പ്രസിഡന്റ് ബിജു പി ജോൺ, ട്രഷറാർ അനിൽകുമാർ ആർ, വനിതാവിഭാഗം സെക്രട്ടറി ആൻസി രാജീവ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോജിൻ ജേക്കബ്, അനീഷ് തോമസ്, ജോബിൻ പണിക്കർ, ഷാജി കരിക്കം, ജലു അമ്പാടി, സുവനീർ കമ്മിറ്റി അംഗങ്ങളായ മിനി ബെന്നി, ലിജോ ടൈറ്റസ്, ജേക്കബ് ബാബു, റിഞ്ചു അലക്സ്, റെജി ലൂക്കോസ്, സജി ബേബി തുടങ്ങിയവർ  നേതൃത്വം നൽകി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News