Breaking News
കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ വിപുലമായ പദ്ധതികളുമായി ഖത്തർ,ആഗോള സൂചികയിൽ നേട്ടം | വാഷിംഗ്ടണിൽ ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം : 2 എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു | ഖത്തറിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ ജോലി ഒഴിവുകൾ | ഫിൻഖ്യൂ ഖത്തർ അന്താരാഷ്ട്ര നെഴ്‌സസ് ദിനാഘോഷം മെയ് 23,24,തീയതികളിൽ | കേരളത്തിൽ വീണ്ടും കോവിഡ് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി,ഈ മാസം റിപ്പോർട്ട് ചെയ്തത് 182 കേസുകൾ | ഖത്തറിൽ ചൂട് കൂടുന്നു,വാരാന്ത്യത്തിൽ ഈർപ്പത്തിന്റെ തോത് ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം | അമീർ കപ്പിൽ കലാശപ്പോരാട്ടം,ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ | ശാന്തിനികേതൻ മദ്റസ അൽ വക്‌റ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു | ഖത്തറിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | ചാവക്കാട് ഫെസ്റ്റ് നാളെ(വ്യാഴം) ദോഹ ഐസിസി അശോകാ ഹാളിൽ |
കേരള നവോത്ഥനത്തിന്റ മൂല്യബോധത്തിൽ വർഗീയത പിടിമുറുക്കുന്നത് ഗൗരവത്തോടെ കാണണമെന്ന് എം എ ബേബി ദോഹയിൽ

November 03, 2024

ma-baby-doha-speech-samskrithi-qatar

November 03, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : കേരളത്തിന്റെ നവോത്ഥന മൂല്യബോധത്തിന് മേൽ വർഗീയത പിടിമുറുക്കുന്നത് ഗൗരവത്തോടെ കാണണമെന്ന് കേരളത്തിന്റെ മുൻ വിദ്യാഭ്യാസവകുപ്പ് മന്ത്രി എം എ ബേബി.
സംസ്‌കൃതി പ്രഭാഷണ പരമ്പരയുടെ ഇരുപത്തിയെട്ടാം അദ്ധ്യായത്തിൽ ‘കേരളം ഇന്നലെ ഇന്ന് നാളെ ’എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ അടയാളപ്പെടുത്തുമ്പോൾ  വികല വായനകൾ ഉണ്ടാകാതെ നോക്കേണ്ടതും ഇന്നിന്റെ ഉത്തവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേ ർത്തു.
ഐ സി സി അശോക ഹാളിൽ നടന്ന ചടങ്ങിൽ സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം സ്വാഗതവും സംസ്‌കൃതി ട്രെഷർ അപ്പു കവിണിശ്ശേരിൽ നന്ദിയും രേഖപ്പെടുത്തി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News