Breaking News
കേരളത്തിൽ വീണ്ടും കോവിഡ് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി,ഈ മാസം റിപ്പോർട്ട് ചെയ്തത് 182 കേസുകൾ | ഖത്തറിൽ ചൂട് കൂടുന്നു,വാരാന്ത്യത്തിൽ ഈർപ്പത്തിന്റെ തോത് ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം | അമീർ കപ്പിൽ കലാശപ്പോരാട്ടം,ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ | ശാന്തിനികേതൻ മദ്റസ അൽ വക്‌റ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു | ഖത്തറിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | ചാവക്കാട് ഫെസ്റ്റ് നാളെ(വ്യാഴം) ദോഹ ഐസിസി അശോകാ ഹാളിൽ | പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് നാളെ ദോഹയിൽ തുടക്കമാവും | ഖത്തർ സംസ്‌കൃതി ചിത്രപ്രദർശനം ജൂൺ 13 വെള്ളിയാഴ്ച | ഖത്തർ ടൂറിസം അവാർഡ്,ആഗസ്റ്റ് 7 വരെ അപേക്ഷിക്കാം | മദീനയിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി അദ്ധ്യാപിക മരിച്ചു |
കാലപരിധി ഒഴിവായി,പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

September 22, 2019

September 22, 2019

ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ 182 ദിവസം തുടർച്ചയായി ഇന്ത്യയില്‍ തങ്ങിയിരിക്കണമെന്ന നിബന്ധന ഇനിയില്ല 

ദോഹ: ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ 182 ദിവസം തുടർച്ചയായി ഇന്ത്യയില്‍ താമസിക്കണമെന്ന നിബന്ധന ഇല്ലാതെ എല്ലാ പ്രവാസികൾക്കും ആധാർ കാർഡ് നിർബന്ധമാക്കി. ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. സെപ്റ്റംബര്‍ 20നാണ് ഡി.എല്‍-33004/99 എന്ന നമ്പറിലുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഇറക്കിയത്. ഇതോടെ പ്രവാസികള്‍ക്ക് വിവിധ കാര്യങ്ങള്‍ക്കായി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന ഇളവാണ് ഇല്ലാതായത്.

പുതിയ നടപടി പ്രകാരം പ്രവാസികള്‍ക്ക് നാട്ടിലെത്തിയാല്‍ ഇനി മുതല്‍ ആധാര്‍ കാര്‍ഡിന് നേരിട്ട് അപേക്ഷിക്കാം.
ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ 182 ദിവസം തുടർച്ചയായി ഇന്ത്യയില്‍ തങ്ങിയിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു.ഇത്തരക്കാരെ മാത്രമേ റെസിഡന്‍റ് ആയി കണക്കാക്കി ആധാര്‍ കാര്‍ഡ് അനുവദിക്കൂ എന്നായിരുന്നു നിയമം. ഇതിനാല്‍ നോണ്‍ െറെസിഡന്‍റ് ഇന്ത്യ(എന്‍.ആര്‍.ഐ)ക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് തടസ്സമുണ്ടായിരുന്നു. ഈ നിബന്ധന പുതിയ വിജ്ഞാപനത്തോടെ ഇല്ലാതാവും. ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം വെക്കുന്ന ഏതൊരാളെയും ഇന്ത്യന്‍ റെസിഡന്‍റ് ആയി പരിഗണിച്ച്‌ ആധാര്‍ കാര്‍ഡ് നല്‍കുകയാണ് ഇനി ചെയ്യുക.

182 ദിവസം ഇന്ത്യയില്‍ ഉണ്ടാവുക എന്ന വ്യവസ്ഥ ഉള്ളതിനാല്‍ പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കുന്നതിന് തടസ്സമുണ്ടായിരുന്നു. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിെന്‍റ പേരില്‍ പ്രവാസികളുടെ അവകാശം തടസ്സപ്പെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലറുകള്‍ ഇറക്കിയിരുന്നെങ്കിലും മറിച്ചായിരുന്നു സ്ഥിതി. ഫോണ്‍ കണക്ഷന്‍ മുതല്‍ മക്കളുടെ വിദ്യാഭ്യാസം വരെയുള്ള നിരവധി കാര്യങ്ങളില്‍ ആധാര്‍ കാർഡിന്റെ പേരില്‍ പ്രവാസികള്‍ പ്രയാസപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞ കേന്ദ്രബജറ്റില്‍ പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡെന്ന പ്രഖ്യാപനം ഉണ്ടായത്. 182 ദിവസമെന്ന ചട്ടം ഇല്ലാതെതന്നെ ഇന്ത്യന്‍ പാസ്പോര്‍ട്ട് അടിസ്ഥാനമാക്കി എന്‍.ആര്‍ഐകള്‍ക്ക് ആധാര്‍കാര്‍ഡ് അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം.


Latest Related News