Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
പ്രവാസികൾക്ക് ആശ്വാസം, വിദേശത്തേക്ക് പോകുന്നവർക്കുള്ള രണ്ടു വാക്സിനുകൾക്കിടയിലെ ഇടവേള കുറച്ചു

June 08, 2021

June 08, 2021

ന്യൂ ഡൽഹി : ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പോകുന്നവർക്കുള്ള കോവിഡ് വാക്സിൻ ഇടവേള 28 ദിവസമായി കുറച്ചു.കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ മാർഗ്ഗരേഖയിലാണ് ഇക്കാര്യം പറയുന്നത്.ഓഗസ്റ്റ് 31 വരെ രാജ്യാന്തര യാത്രനടത്തുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ജോലി,പഠനം,രാജ്യാന്തര കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർ എന്നിവർക്ക് ഇളവ് ലഭിക്കും.വാക്സിൻ സ്വീകരിച്ച കാര്യം പാസ്‌പോർട്ടിൽ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്.പാസ്‌പോർട്ടുമായി ലിങ്ക് ചെയ്ത വാക്സിനേഷൻ സർട്ടിഫിക്കറ്റാണ് ഇവർക്ക് നൽകുക. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 
https://chat.whatsapp.com/B5cRGSkveuO5fUeQTErqlq


Latest Related News