Breaking News
ഖത്തറിലെ കോർണിഷ് റോഡ് നാളെ 8 മണിക്കൂർ അടച്ചിടും | അല്‍കോബാറിലെ ഡി.എച്ച്.എല്‍ കമ്പനി കെട്ടിടത്തിൽ തീപിടുത്തം | പെഷവാര്‍ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സൗദിയ എയർലൈൻസിന് തീപിടിച്ചു; ആളപായമില്ല | ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ ഖത്തർ നാഷണൽ ലൈബ്രറി | സൗദി ജയിലിലുള്ള അബ്ദുൽറഹീമിന്റെ മോചനം ഏതു നിമിഷവുമുണ്ടാകാമെന്ന് അഭിഭാഷകൻ | ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു | ഖത്തറിൽ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ, മാർഗനിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മ​ന്ത്രാ​ല​യം | ഖത്തറിൽ നഴ്‌സറി സ്‌കൂളുകളുടെ പ്രവർത്തനനം സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു | ഒമാനിൽ മോഷണ കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ | ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത |
ഗുജറാത്തിൽ ഗെയിമിംഗ് സോണിലെ തീപിടുത്തത്തിൽ മരണം 33 ആയി

May 26, 2024

news_malayalam_fire_accident_in_gujarat

May 26, 2024

ന്യൂസ്‌റൂം ബ്യുറോ

ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്‌കോട്ടിലെ ഗെയിമിംഗ് സോണിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 33 ആയി. ഒരാളെ കാണാനില്ല. സംഭവത്തിൽ സംസ്ഥാന സർക്കാർ എസ് ഐ ടി അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് (ഞായർ) പുലർച്ചെ 3 മണിക്ക് സംഭവസ്ഥലത്ത് ചേർന്ന പ്രത്യേക യോഗത്തിൽ സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സാംഘ്‍വി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ഗെയിമിംഗ് സെന്ററിന്റെ നിർമാണത്തിൽ ഉത്തരവാദിത്വമുള്ള ഡിപ്പാർട്ട്മെന്റുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഞായറാഴ്ച രാവിലെ സംഭവസ്ഥലം സന്ദർശിച്ചു. 

കലവാഡ് റോഡിൽ സ്ഥിതി ചെയ്യുന്ന ടിആർപി ഗെയിം സോണിൽ ഇന്നലെ (ശനിയാഴ്ച) വൈകുന്നേരം 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണ്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി എൻ എ പരിശോധന നടത്തുമെന്നും അധികൃതർ അറിയച്ചു.

ടിആർപി ഗെയിം സോണിലെ താൽക്കാലിക കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വേനൽ അവധിയായതിനാൽ സംഭവസ്ഥലത്ത് ധാരാളം കുട്ടികളും ഉണ്ടായിരുന്നു.  ശനിയാഴ്ച പ്രവേശനത്തിന് 99 രൂപയുടെ ഓഫർ സ്കീം ഉണ്ടായിരുന്നു. അതിനാൽ കൂടുതൽ ആളുകൾ അവിടെയുണ്ടായിരുന്നു. ഗെയിം സോണിൽ നിന്ന് പുറത്തുകടക്കുന്നതിനും പ്രവേശിക്കുന്നതിനും 6 മുതൽ 7 അടി വരെ നീളമുള്ള ഒരു പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിനാൽ അപകടം നടന്നയുടൻ പലർക്കും പുറത്തേക്ക് ഓടി രക്ഷപ്പെടാനും സാധിച്ചില്ല.


Latest Related News