Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി മെഡൽ നേട്ടം

May 11, 2024

doha_diamond_league_neeraj_chopra_finishes_second

May 11, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

ദോഹ: ഇന്ത്യയുടെ പുരുഷ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് ദോഹ ഡയമണ്ട് ലീഗില്‍ രണ്ടാംസ്ഥാനം. അഞ്ചാമത്തെയും അവസാനത്തെയും ത്രോയില്‍ 88.36 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ദോഹയിൽ വെള്ളി മെഡല്‍ അണിഞ്ഞത്. വെറും 0.02 മീറ്ററിനാണ് ഇന്ത്യന്‍ സൂപ്പർ താരത്തിന് ഒന്നാംസ്ഥാനം നഷ്ടമായത്. സീസണില്‍ തന്‍റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയ നീരജ് ചോപ്രക്ക് 90 മീറ്റർ കടമ്പയിലേക്ക് പക്ഷേ എത്താനായില്ല. ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വാദ്‍ലേയ ആണ് നീരജിനെ പിന്നിലാക്കി ഈയിനത്തില്‍ ഒന്നാമത് ഫിനിഷ് ചെയ്തത്. 
പാരിസ് ഒളിംപിക്സിലേക്ക് കണ്ണുംനട്ടിരിക്കുന്ന നീരജ് ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ്  മത്സരിക്കാനിറങ്ങിയത്. നീരജിനൊപ്പം ഇന്ത്യയുടെ കിഷോർ ജനെയും ദോഹ ഡയമണ്ട് ലീഗിലെ പുരുഷ ജാവലിനിൽ മത്സരിച്ചെങ്കിലും നിരാശനായി മടങ്ങി. 76.31 മീറ്റർ ആണ് കിഷോറിന് കണ്ടെത്താനായ മികച്ച ദൂരം. ഒഡീഷയിൽ വെച്ച് നടക്കുന്ന ഫെഡറേഷൻ കപ്പിലും നീരജ് ചോപ്ര പങ്കെടുക്കും. ജൂലൈയിൽ നടക്കുന്ന പാരിസ് ഒളിംപിക്സിലും തന്‍റെ സ്വർണ നേട്ടം ആവർത്തിക്കുമെന്ന് തിരിച്ചുവരവ് അറിയിച്ചുള്ള കുറിപ്പിൽ നീരജ് പറഞ്ഞിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News