May 12, 2024
May 12, 2024
മംഗളൂരു: വിമാനത്തില്‍ നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയും വിമാന ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും ചെയ്ത മലയാളിയെ അറസ്റ്റ് ചെയ്തു. യാത്രക്കാരനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ബി.സിയാണ് അറസ്റ്റിലായത്. മെയ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ദുബായ് - മംഗളുരു റൂട്ടിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കിടെ വിമാന ജീവനക്കാരോട് ഇയാള്‍ മോശമായി പെരുമാറുകയും ജീവനക്കാര്‍ക്കും സഹയാത്രികര്‍ക്കും നിരന്തരം അസൗകര്യം സൃഷ്ടിക്കാനും ശ്രമിച്ചതായാണ് പരാതി. വിമാനത്തില്‍ നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണി മുഴക്കി മറ്റ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയെന്നും പോലീസ് പറഞ്ഞു.
മംഗളൂരു വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരനെ അധികൃതര്‍ ബാജ്‌പേ പൊലീസിന് കൈമാറി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍ സിദ്ധാര്‍ഥ് ദാസിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F