Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കോവിഡിനെ തുടർന്ന് പെരുവഴിയിലായി,ബഹ്‌റൈനിൽ പാർക്കിൽ അഭയം തേടിയ മലയാളി മരിച്ച നിലയിൽ

July 04, 2021

July 04, 2021

മനാമ: കോവിഡ് കാലത്ത് തൊഴില്‍ നഷ്ടമായതിനെത്തുടര്‍ന്ന് പാര്‍ക്കില്‍ അഭയം തേടിയ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാലോട് സ്വദേശി സോമുവാണ് (45) മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു.

ഹോട്ടല്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് ജോലി നഷ്ടമായത്. കഴിഞ്ഞ നാല് മാസമായി മനാമ അല്‍ ഹംറ തിയറ്ററിന് സമീപത്തെ പാര്‍ക്കിലാണ് താമസിച്ചിരുന്നത്. രാവും പകലും പാര്‍ക്കില്‍ കഴിഞ്ഞ ഇദ്ദേഹത്തിന് ആരെങ്കിലും നല്‍കുന്ന ഭക്ഷണമായിരുന്നു ആശ്രയം.

ഇദ്ദേഹത്തിന്റെ അവസ്ഥ കണ്ട് ഇടപെട്ട ചില സാമൂഹിക പ്രവര്‍ത്തകര്‍ സഹായം വാഗ്ദാനം ചെയ്തെങ്കിലും സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് പറയുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പാര്‍ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറം (ബി.കെ.എസ്.എഫ്) പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയെ വിവരം അറിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിെന്‍റ ഒപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ പങ്കുവെക്കാനും ഞങ്ങളുടെ ഫെയ്സ്ബുക് പേജിൽ ചേരുക.ഇവിടെ ക്ലിക്ക് ചെയ്യുക.

 


Latest Related News