May 13, 2024
May 13, 2024
മനാമ: അറബ് ഉച്ചകോടിയോടനുബന്ധിച്ച് ബഹ്‌റൈനിൽ എല്ലാ സ്കൂളുകൾക്കും രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. ബുധനാഴ്ചയും (മെയ് 15) വ്യാഴാഴ്ചയും (മെയ് 16) അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
പബ്ലിക് സ്കൂളുകൾ:
സെക്കൻഡറി സ്കൂളുകളിൽ മെയ് 15, 16 തീയതികളിൽ ഷെഡ്യൂൾ ചെയ്‌ത ഫൈനൽ പരീക്ഷകൾ പുനഃക്രമീകരിക്കും. പുതുക്കിയ ഷെഡ്യൂൾ മന്ത്രാലയം ഉടൻ പ്രസിദ്ധീകരിക്കും. വാരാന്ത്യ അവധിയും കഴിഞ്ഞ് മെയ് 19 (ഞായറാഴ്ച) മുതൽ പതിവ് ക്ലാസുകൾ പുനരാരംഭിക്കും.
പ്രൈവറ്റ് സ്കൂളുകൾ:
മെയ് 15, 16 തീയതികളിൽ നിശ്ചയിച്ച ക്ലാസ്സുകളും പരീക്ഷകളും പുനഃക്രമീകരിക്കാനുള്ള അധികാരം സ്വകാര്യ സ്‌കൂളുകൾക്ക് നൽകും.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ:
മെയ് 15, 16 തീയതികളിൽ പൊതു, സ്വകാര്യ സർവ്വകലാശാലകളിലും കോളേജുകളിലും നിശ്ചയിച്ച ക്ലാസ്സുകളും പരീക്ഷകളും പുനഃക്രമീകരിക്കും. മെയ് 19 (ഞായറാഴ്ച) മുതൽ പതിവ് ക്ലാസുകൾ പുനരാരംഭിക്കും.
അന്താരാഷ്ട്ര പരീക്ഷകൾ:
നിശ്ചയിച്ച പരീക്ഷകൾ റീഷെഡ്യൂൾ ചെയ്യുന്നത് സാധ്യമല്ലെങ്കിൽ, അന്താരാഷ്ട്ര പരീക്ഷകൾ നടത്തുന്ന സ്കൂളുകൾക്കും സർവ്വകലാശാലൾക്കും അവധി ബാധകമല്ല. പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ അവരുടെ യഥാർത്ഥ ഷെഡ്യൂളുകൾ പിന്തുടരുകയും, പരീക്ഷ ഹാളിൽ എത്തിച്ചേരാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച ഇതര റൂട്ടുകൾ ഉപയോഗിക്കണമെന്നും അധികൃതർ വ്യതമാക്കി.
നഴ്സറികളും കിൻ്റർഗാർട്ടനുകളും:
മെയ് 15, 16 തീയതികളിൽ അവധിയായിരിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F