May 21, 2024
May 21, 2024
ദോഹ / മനാമ :ബഹ്‌റൈനും ദോഹയ്ക്കുമിടയിലെ വിമാനസർവീസുകളുടെ എണ്ണം ഗൾഫ് എയർ വർധിപ്പിച്ചു. ബഹ്‌റൈൻ- ദോഹ സർവിസുകളുടെ എണ്ണം ആഴ്ചയില്‍ 21ല്‍ നിന്ന് 37 ആയി വർധിപ്പിച്ചത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്രചെയ്യുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് തീരുമാനം.
മിഡില്‍ ഈസ്റ്റ്, ഏഷ്യ, യൂറോപ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്താനും പുതിയ സർവിസുകള്‍ ഗുണകരമാണ്. യാത്രക്കാർക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സേവനവും സൗകര്യവും നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ഗള്‍ഫ് എയർ വക്താവ് പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F