തെൽ അവീവ് :ഹമാസിന്റെ തടവിൽ കഴിഞ്ഞ സ്ത്രീകൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും ബലാൽസംഗത്തിന് ഇരയായെന്നുമുള്ള വാർത്തകൾ കള്ളമാണെന്ന് തെളിഞ്ഞു.ഇസ്രായേൽ പത്രം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ബന്ദികളെ ഹമാസ് മാനഭംഗപ്പെടുത്തിയെന്നും ഉപദ്രവിച്ചെന്നുമുള്ള ഇസ്‌റാഈല്‍ അനുകൂല അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാര്‍ത്തകള്‍ കെട്ടിച്ചമച്ചതെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ഹമാസ് കൈമാറിയ മൂന്ന് ഇസ്‌റാഈല്‍ ബന്ദികളും പൂര്‍ണ ആരോഗ്യവതികളാണെന്നും അടിയന്തരമായി ചികിത്സ ആവശ്യമില്ലെന്നും ഇസ്രായേൽ പത്രം റിപ്പോർട്ട് ചെയ്തു.'ദി ജറുസലേം പോസ്റ്റ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
28 കാരിയായ എമിലി ദമാരി, 23 കാരിയായ റോമി ഗോനെന്‍, 31 കാരിയായ ഡോറണ്‍ സ്റ്റെയിന്‍ബ്രച്ചര്‍ എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. മധ്യ ഗസ്സയില്‍, റെഡ് ക്രോസ്സ് സംഘടനക്കാണ് ബന്ദികളെ കൈമാറിയത്. തുടര്‍ന്ന് റെഡ് ക്രോസ്സ് ഇവരെ ഐ ഡി എഫ് പ്രത്യേക സേനയെ ഏല്‍പ്പിച്ചു. ഇവരാണ് ഇസ്രായേലിൽ തിരിച്ചെത്തിയത്. യുവതികള്‍ പൂര്‍ണ ആരോഗ്യവതികളാണെന്ന് റെഡ് ക്രോസ്സും നേരത്തേ അറിയിച്ചിരുന്നു.
കരാര്‍ അടിസ്ഥാനത്തില്‍ 90 ഫലസ്തീനി വനിതാ തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. ഇവരെ ഫലസ്തീനില്‍ വിജയാരവത്തോടെ വരവേറ്റു. അധിനിവേശ ജയിലുകളില്‍നിന്ന് നമ്മുടെ സ്ത്രീ- പുരുഷ തടവുകാരുടെ ആദ്യ സംഘത്തെ മോചിപ്പിച്ചതിന് നമ്മുടെ ജനങ്ങളെയും നമ്മുടെ രാജ്യത്തെയും ലോകത്തെ സ്വതന്ത്രരായ ജനങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്‌റാഈല്‍ മോചിപ്പിച്ച ഫലസ്തീന്‍ തടവുകാര്‍ അവഗണനയുടെയും ക്ഷീണത്തിന്റെയും ലക്ഷണങ്ങളാണ് കാണിക്കുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZi