Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
അച്ഛന് ഓക്സിജൻ തരാം,പകരം കൂടെക്കിടക്കണമെന്ന് ആവശ്യം,പ്രതിഷേധവുമായി സമൂഹ മാധ്യമങ്ങൾ 

May 14, 2021

May 14, 2021

ദില്ലി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്ത നേരിടുകയാണ്. ഒക്സിജന്‍ സിലണ്ടറുകളുടെ കുറവാണ് ഇതില്‍ പ്രധാന പ്രശ്നം.ഈ സാഹചര്യം മുതലെടുക്കാനുള്ള വ്യാപകമായ ശ്രമങ്ങൾ നടക്കുന്നതായി രാജ്യത്തിന്റെ നാനാ ദിക്കുകളിൽ നിന്നും പല തരത്തിലുള്ള പരാതികൾ ഉയരുകയാണ്. പല സ്ഥലത്തും രോഗികളുടെ ബന്ധുക്കൾ ഒരു ഓക്സിജന്‍ സിലണ്ടറിനായി ഓടിനടക്കുന്ന വാര്‍ത്തകള്‍ നിരവധിയാണ്. അതേ സമയം തന്നെ ഓക്സിജന്‍ സിലണ്ടറുകള്‍ക്ക് അമിത വില ഈടാക്കുന്നതും. കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതും രാജ്യ തലസ്ഥാനമായ ദില്ലില്‍ അടക്കം സ്ഥിതി ഗുരുതരമാക്കുന്നു. എന്നാൽ  ഓക്സിജന്‍‍ സിലണ്ടറിന് പ്രതിഫലമായി  പെൺകുട്ടിയോട് കൂടെക്കിടക്കണമെന്ന് ആവശ്യപ്പെട്ട സംഭവമാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ ഒരു സുഹൃത്തിന്‍റെ സഹോദരിയുടെ അനുഭവം ട്വിറ്ററിലൂടെ ഒരു ദില്ലി സ്വദേശി വെളിപ്പെടുത്തുകയായിരുന്നു.

 'എന്‍റെ കുഞ്ഞ് സഹോദരി' എന്നാണ് @BhavreenMK എന്ന ട്വിറ്റര്‍ യൂസര്‍ അനുഭവം നേരിട്ട തന്‍റെ സുഹൃത്തിന്‍റെ സഹോദരിയെ വിശേഷിപ്പിക്കുന്നത്. അച്ഛന് വേണ്ടി ഒരു ഓക്സിജന്‍‍ സിലണ്ടര്‍ ആവശ്യപ്പെട്ടതിന് പ്രതിഫലമായി ഈ പെണ്‍കുട്ടിയോട് ലൈംഗികത ആവശ്യപ്പെട്ടു എന്നാണ് ട്വീറ്റില്‍ ആരോപിക്കുന്നത്.

ചില ദേശീയ മാധ്യമങ്ങളില്‍ അടക്കം ഈ ട്വീറ്റ് വാര്‍ത്തയായതോടെ ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും ഇത് സംബന്ധിച്ച് നൂറുകണക്കിന് പ്രതികരണങ്ങളാണ് വരുന്നത്. അതേ സമയം ഈ പെണ്‍കുട്ടിയോട് പരാതി നല്‍കാനും. മറ്റ്  സഹായങ്ങള്‍ തേടാനും നിര്‍ദേശിക്കുന്നവരും ഏറെയാണ്.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758

 


Latest Related News