Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
മഹാമാരിയുടെക്കാലത്തു പോലും പ്രവാസിയെ നമ്മള്‍ ദുരിതത്തിലാക്കുന്നു

July 25, 2021

July 25, 2021

ദോഹ:പ്രവാസികളെ ഏതു ഘട്ടത്തിലും വഞ്ചിക്കാനും ചതിക്കാനും ചില ഏജന്‍സികളും അധികാരികളും മുതിരുമെന്നതിനു തെളിവായിരുന്നു സൗദിയിലേക്ക് പോകാന്‍ വേണ്ടി ഖത്തറിലെത്തി തിരികെ പോരേണ്ടി വന്നവരുടെ അവസ്ഥ വിവരിക്കുന്നത്. മഹാമാരിയില്‍ കുടുങ്ങി ദുരിതമനുഭവിക്കുന്നതിനിടെ ഏതെങ്കിലും വിധത്തില്‍ ജോലിസ്ഥലത്തേക്ക് തിരികെ എത്തുക എന്ന ഉദ്ദേശത്തിനിടെ യാത്രയുമായി ബന്ധപ്പെട്ട നൂലാമാലകള്‍ എല്ലാം അറിയാതെ പോയതാണ് 17 ഓളം സഹോദരന്‍മാര്‍ക്ക് പറ്റിയ വിന. ടിക്കറ്റും മറ്റും നല്‍കി ഇവരെ യാത്ര അയക്കുമ്പോള്‍ ട്രാവല്‍ ഏജന്റുമാരോ, നാട്ടിലെ വിമാനത്താവള അധികാരികളോ, മറ്റ് അധികാരികളോ ആവശ്യമുള്ള വിഷയങ്ങളില്‍ ഇടപെടുകയോ സഹായം ചെയ്യുകയോ ഉണ്ടായില്ല. ഇക്കഴിഞ്ഞ  വ്യാഴാഴ്ച ദോഹ വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ കഴിച്ചുകൂട്ടേണ്ടി വരികയും ചെയ്ത 17 പ്രവാസികള്‍ക്കും പറയാനുള്ളത് സങ്കടം മാത്രം.
 വ്യാഴാഴ്ച രാവിലെ 6.40ന് കോഴിക്കോട് നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ ദോഹയിലേക്ക് പറന്നത്.ഓണ്‍ അറൈവല്‍ യാത്രക്ക് അധികൃതര്‍ നിര്‍ദേശിച്ച മാനദണ്ഡപ്രകാരമുള്ള രേഖകളെല്ലാം കൈയില്‍ കരുതിയാണ് വിമാനത്താവളത്തിലെത്തിയത്. പ്രയാസങ്ങളൊന്നുമില്ലാതെ കോഴിക്കോട് നിന്നും പുറപ്പെട്ടവര്‍ ദോഹയിലിറങ്ങിയ ശേഷമായിരുന്നു ദുരിതങ്ങളുടെ തുടക്കം. എമിഗ്രേഷന്‍ നടപടി ക്രമങ്ങള്‍ക്കിടെയാണ് കൈയില്‍ കാശുണ്ടോ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ചോദിക്കുന്നത്. 17 പേരും സൗദിയിലേക്ക് പോകാനുള്ളവരായിരുന്നു. 5000 റിയാല്‍ കൈവശമോ തുല്യമായ തുക അക്കൗണ്ടിലോ വേണമെന്നായിരുന്നു അധികൃതരുടെ നിര്‍ദേശം. ഇത് ഉണ്ടായിരുന്നില്ല. പുറത്തുള്ള സുഹൃത്തുക്കളും ബന്ധുക്കളുമായി ബന്ധപ്പെട്ട് ഉടന്‍ നിശ്ചിത തുക എത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്‌തെങ്കിലും അധികൃതര്‍ അനുവദിച്ചില്ല. ഓണ്‍ അറൈവല്‍ യാത്രക്കാരുടെ കൈയില്‍ 5000 റിയാലോ തത്തുല്യമായ തുക അക്കൗണ്ടിലോ ഉണ്ടെന്ന് ഉറപ്പിക്കണമെന്ന് ജൂലൈ 22നുതന്നെ നിര്‍ദേശം പുറത്തു വന്നതായി  ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. തിരിച്ചയക്കുമെന്ന് ഉറപ്പായതോടെ അവിടെയും തങ്ങളെ പിഴിയാന്‍ എയര്‍ ഇന്ത്യ ശ്രിക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. 2000 റിയാല്‍ വരെ ടിക്കറ്റിന് ചോദിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ച  നാലുമണിയോടെ ഇവര്‍ കോഴിക്കോട് എത്തുകയായിരുന്നു. നാടിന് സമ്പത്തും സഹായവും ഏറെ നേടിത്തരുന്ന പ്രവാസികളെ സംരക്ഷിക്കുന്നവരാണെന്ന് അധികാരികളും രാഷ്ട്രീയക്കാരും സംവിധാനങ്ങളുമെല്ലാം നിരന്തരമായി പറഞ്ഞു കൊണ്ടിരിക്കുമ്പോഴും പ്രവാസിയെ പ്രയാസത്തിലാക്കാനാണ് പരമാവധി എല്ലാവരും ശ്രമിക്കുന്നതെന്ന് വിവിധ കോണുകളില്‍ നിന്നുമുള്ള ഇക്കാര്യത്തിലെ പ്രതികരണം സൂചിപ്പിക്കുന്നു.

 


Latest Related News