Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഒടുവിൽ വഴങ്ങി,എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി 

June 07, 2021

June 07, 2021

ന്യൂഡല്‍ഹി: 18 വയസ്​ കഴിഞ്ഞ എല്ലാവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്​സിന്‍ നല്‍കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂ​ണ്‍ 21 മുതലായിരിക്കും എല്ലാവര്‍ക്കും വാക്​സിന്‍ സൗജന്യമായി നല്‍കുക. കേന്ദ്രസര്‍ക്കാര്‍ വാക്​സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക്​ നല്‍കും. ലഭ്യമാവുന്ന വാക്​സിനുകളില്‍ 75 ശതമാനം സൗജന്യമായി വിതരണം ചെയ്യും. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക്​ നല്‍കും.ജനങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകാത്തതിതിനെതിരെ സുപ്രീം കോടതി ഉൾപെടെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളും വാക്സിൻ സൗജന്യമായി നൽകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

മൂന്ന്​ വാക്​സിനുകള്‍ക്ക്​ ഉടന്‍ അനുമതി ലഭിക്കും. ഇവയുടെ പരീക്ഷണം നടക്കുകയാണ്​. രണ്ട്​ മെയ്​ഡ്​ ഇന്‍ ഇന്ത്യ വാക്​സിനുകള്‍ ഒരു വര്‍ഷത്തിനുള്ളിലെത്തും. മൂക്കിലുപയോഗിക്കാന്‍ കഴിയുന്ന വാക്​സിനും രാജ്യത്തെത്തും. കുട്ടികളിലെ വാക്​സിന്‍ പരീക്ഷണം പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കു​േമ്ബാഴാണ്​ മോദിയുടെ പരാമര്‍ശം. വിദേശത്ത്​ നിന്ന്​ വാക്​സിന്‍ കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്​. വാക്​സിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 23 കോടി പേര്‍ക്ക്​ ഇതുവരെ വാക്​സിന്‍ നല്‍കിയിട്ടുണ്ട്​.

മെയ്​ഡ്​ ഇന്‍ ഇന്ത്യ വാക്​സിനുകള്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കും. രണ്ടാം തരംഗത്തിന്​ മുമ്ബ്​ കോവിഡ്​ മുന്‍നിര പോരാളികള്‍ക്ക്​ വാക്​സിന്‍ നല്‍കി. അല്ലെങ്കില്‍ എന്താവുമായിരുന്നു സ്ഥിതിയെന്നും മോദി ചോദിച്ചു. നൂറ്റാണ്ടിനിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും വലിയ മഹാമാരിയാണ്​ കോവിഡ്​. രാജ്യം ഒറ്റക്കെട്ടായാണ്​ കോവിഡിനെ നേരിടുന്നത്​. ജനങ്ങള്‍ ആത്​മവിശ്വാസം കൈവിടരുതെന്നും മോദി പറഞ്ഞു.


Latest Related News