January 29, 2024
January 29, 2024
മനാമ: ബഹ്‌റൈനിൽ പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപെടുത്തണമെന്ന ബഹ്‌റൈൻ പാർലമെന്റ് കരട് നിയമം ഉപരിസഭയായ ശൂറാ കൗൺസിൽ ഇന്നലെ (ഞായറാഴ്‌ച്ച) തള്ളി. പ്രവാസികൾ ഓരോ തവണയും നാട്ടിലേക്ക് അയക്കുന്ന തുകക്ക് രണ്ടു ശതമാനം ലെവി (നികുതി) ചുമത്തണമെന്നായിരുന്നു കരട് നിയമം.
രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹ്യ തലങ്ങളെ ഇത്തരം നിയമം ദോഷകരമായി ബാധിക്കുമെന്ന് ശൂറാ കൗൺസിൽ അറിയിച്ചു. കള്ളപ്പണമിടപാട്, കരിഞ്ചന്ത എന്നിവയിലേക്ക് അത് നയിക്കുമെന്നും കൗൺസിൽ അംഗങ്ങൾ പറഞ്ഞു.
ഈ കരട് നിയമത്തിന് ജനുവരി 6ന് പാർലമെൻ്റ് അംഗീകാരം നൽകിയിരുന്നു. തുടർന്ന് പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം അന്തിമ തീരുമാനത്തിനായി ശൂറ കൗൺസിലിന്റെ പരിഗണനയിലേക്ക് അയക്കുകയായിരുന്നു. കരട് നിയമത്തിന് സർക്കാരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സർക്കാർ അഭിപ്രായപ്പെട്ടത്. പണം കൈമാറ്റം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ലെവിയെന്നും സർക്കാർ ആരോപിച്ചു. ബഹ്‌റൈനിലെ പ്രവാസികൾ മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ ഇതിടയാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F