October 23, 2023
October 23, 2023
ഡല്‍ഹി: ഇസ്രയേലില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന്‍ അജയ് ദൗത്യത്തിന്റെ ഭാഗമായി ആറാമത്തെ വിമാനം ഡല്‍ഹിയില്‍ എത്തി. ഞയറാഴ്ച രാത്രി 10.20ന് ഡല്‍ഹിയില്‍ എത്തിയ വിമാനത്തില്‍ 26 മലയാളികള്‍ ഉള്‍പ്പെടെ 143പേരാണ് തിരികെ എത്തിയത്. ഇവരെ കേന്ദ്രമന്ത്രിമാര്‍ സ്വീകരിച്ചു.
ഓപ്പറേഷന്‍ അജയിയുടെ ഭാഗമായി 1200 പേരാണ് ഇസ്രയേലില്‍ നിന്നും ഇതുവരെ തിരികെ എത്തിയത്. ആദ്യ ഘട്ടത്തില്‍ മടങ്ങിഎത്തിയവരില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളാണ്. നാട്ടിലേക്ക് മടങ്ങാന്‍ ആളുകള്‍ സന്നദ്ധത അറിയിക്കുന്നത് അനുസരിച്ചാണ് വിമാനം ക്രമീകരിക്കുന്നതെന്ന് വിദേശാകര്യ മന്ത്രാലയം അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F