Breaking News
നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു | കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ വിപുലമായ പദ്ധതികളുമായി ഖത്തർ,ആഗോള സൂചികയിൽ നേട്ടം | വാഷിംഗ്ടണിൽ ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം : 2 എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു | ഖത്തറിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ ജോലി ഒഴിവുകൾ | ഫിൻഖ്യൂ ഖത്തർ അന്താരാഷ്ട്ര നെഴ്‌സസ് ദിനാഘോഷം മെയ് 23,24,തീയതികളിൽ | കേരളത്തിൽ വീണ്ടും കോവിഡ് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി,ഈ മാസം റിപ്പോർട്ട് ചെയ്തത് 182 കേസുകൾ | ഖത്തറിൽ ചൂട് കൂടുന്നു,വാരാന്ത്യത്തിൽ ഈർപ്പത്തിന്റെ തോത് ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം | അമീർ കപ്പിൽ കലാശപ്പോരാട്ടം,ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ |
കളമശ്ശേരി സ്ഫോടനം: പ്രതി ഡൊമനിക് മാർട്ടിനെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

November 06, 2023

News_Qatar_Malayalam

November 06, 2023

ന്യൂസ്‌റൂം ഡെസ്ക്

കൊച്ചി: കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജില്ല സെഷൻസ് കോടതിയുടേതാണ് തീരുമാനം. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും, കേസിൽ കൂടുതൽ തെളിവെടുപ്പ് വേണമെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. 

അതേസമയം കളമശ്ശേരി സ്ഫോടനത്തിൽ മരണം നാലായി. 80 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കളമശ്ശേരി സ്വദേശി മോളി ജോയ് (61)ആണ്‌ മരിച്ചത്. ഇന്ന് രാവിലെ 6.30നായിരുന്നു അന്ത്യം. 

സ്‌ഫോടനത്തില്‍ മരിച്ച നാലു പേരും സ്ത്രീകളാണ്. പെരുമ്പാവൂര്‍ സ്വദേശി ലിയോണ പൗലോസ് (55), തൊടുപുഴ വണ്ണപ്പുറം സ്വദേശി കുമാരി (52), മലയാറ്റൂര്‍ സ്വദേശി ലിബിന (12) എന്നിവരാണ് നേരത്തെ മരിച്ചത്.

സ്ഫോടനത്തിൽ മരണപ്പെട്ട 12 വയസുകാരി ലിബ്നയുടെ സഹോദരൻമാരും അമ്മയും ഉൾപ്പടെ 10 പേര്‍ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News