ദോഹ :ഖത്തറിലെ പാരിസ്ഥിക സന്തുലിതത്വം നിലനിർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന അൽ ദാഖിറയിലെ കണ്ടൽ കാടുകളെ ചേർത്തുനിർത്തി ഖത്തറിലെ മലയാളികളുടെ ഉടമസ്ഥതയിലുള്ള കമ്പനി.വരാനിരിക്കുന്ന ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായി മാദ്രെ ഇന്റഗ്രേറ്റഡ് എഞ്ചിനീയറിംഗ് കമ്പനി, മുബദര ഫോർ സോഷ്യൽ ഇംപാക്റ്റുമായി സഹകരിച്ചാണ് മാനേജ്‌മെന്റിന്റെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ കണ്ടൽ ചെടികൾ നട്ടുപിടിപ്പിച്ചത്.കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) യുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
'ഖത്തറിൽ ജോലി ചെയ്യുകയും മികച്ച തൊഴിൽ,ജീവിത സാഹചര്യങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന എല്ലാവർക്കും രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിൽ കാര്യമായ സംഭാവനകൾ നൽകാനാവും.ആ അർത്ഥത്തിൽ കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.വരും വർഷങ്ങളിലും സുസ്ഥിരതയും സാമൂഹിക ഇടപെടലുകളും ലക്ഷ്യമാക്കി ബീച്ച് ക്ലീനിങ് ഉൾപ്പെടെയുള്ള ഇത്തരം വിപുലമായ പാരിസ്ഥിതിക പരിപാടികൾ സംഘടിപ്പിക്കും.' -കമ്പനിയുടെ ചീഫ് ഓപറേറ്റിങ് ഓഫീസർ മെൽവിൻ മാത്യു പറഞ്ഞു.'മാദ്രെ'യിൽ, 400 എന്നത് വെറുമൊരു സംഖ്യയല്ലെന്നും കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധതയും ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങളുമാണ് ഇത് പ്രതിനിധീകരിക്കുന്നതെന്നും ഖത്തറിലുടനീളമുള്ള കമ്പനിയുടെ തൊഴിൽ ശക്തിയെ ഹരിത ഭാവിക്കായി പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തർ നാഷണൽ വിഷൻ 2030-ന് അനുസൃതമായി പ്രവർത്തിക്കുന്നതിനും ദേശീയ, ആഗോള സുസ്ഥിരതാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള മാഡ്രെയുടെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് മാനേജ്‌മെന്റ് വാർത്താകുറിപ്പിൽ അറിയിച്ചു.. മരങ്ങൾ നടുന്നതിനുമപ്പുറം, കൂട്ടായ ലക്ഷ്യബോധവും പാരിസ്ഥിതിക ഉത്തരവാദിത്തവും നിറവേറ്റാറ്റുന്നത് കൂടിയാണ് ഇത്തരം പരിപാടികളെന്നും കമ്പനി വ്യക്തമാക്കി.
"മാദ്രിയൻസ്"എന്ന പേരിൽ നടന്ന പരിപാടിയിൽ ജീവനക്കാരും കുടുംബാംഗങ്ങളും കുട്ടികളും ഉൾപെടെ നൂറോളം പേർ പങ്കെടുത്തു.കമ്പനി സി.ഒ.ഒ മെൽവിൻ മാത്യു,സി.ഇ.ഒ സ്റ്റിജോ സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ഷിബിൻ ദേവസ്യ,ഗ്ലോബൽ ഓപ്പറേഷൻ മാനേജർ പ്രതീക് നായർ, എച്.ആർ ബിസിനസ് പാർട്ണർ അഖിൽ ജോണി എന്നിവർ നേതൃത്വം നൽകി.മുബാദ്റ സി.എസ്.ആർ സ്പെഷ്യലിസ്റ്റ് ജാദ് ബദ്ർ,മുഹമ്മദ് ഹാഷിം എന്നിവർ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOp*fd mZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F