Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനാവില്ല,'അൺഹാപ്പി ഇൻഡിപെൻഡൻസ് ഡേ'ഹാഷ് ടാഗുമായി നടൻ പ്രകാശ്‌രാജ്

August 15, 2023

August 15, 2023

ന്യൂസ്‌റൂം ബ്യുറോ 

ബംഗളൂരു:സ്വാതന്ത്ര്യ ദിനത്തിൽ  'അണ്‍ഹാപ്പി ഇൻഡിപെൻഡൻസ് ഡേ' എന്ന ഹാഷ് ടാഗോടെ നടൻ പ്രകാശ് രാജ്. കൊലയാളിയുടെ പ്രസംഗത്തിന് മരിച്ചവര്‍ മാത്രമേ കൈയടിക്കൂവെന്നും അതുകൊണ്ട് തനിക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കഴിയില്ലെന്നും നടൻ സമൂഹ മാധ്യമത്തിൽ വ്യക്തമാക്കി.


നമ്മുടെ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും കുട്ടികള്‍ അനാഥരാകുകയും ന്യൂനപക്ഷം ബുള്‍ഡോസര്‍ രാജിന് ഇരകളാകുകയും ചെയ്യുന്നിടത്ത് എങ്ങനെയാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുക. കപടദേശീയതയെ ആഘോഷിക്കാൻ കഴിയില്ലെന്നും നിങ്ങളുടെ ആഘോഷത്തില്‍ പങ്കുചേരാനില്ലെന്നും നടൻ കുറിപ്പില്‍ വ്യക്തമാക്കി .

'വീടുകളില്‍ മരിച്ചവര്‍ അടക്കത്തിനായി കാത്തിരിക്കുമ്ബോള്‍, കൊള്ളക്കാരുടെ ഘോഷയാത്ര വീട്ടുമുറ്റത്തുകൂടി കടന്നുപോകുമ്ബോള്‍ എനിക്ക് നിങ്ങളുടെ ആഘോഷത്തില്‍ പങ്കുചേരാനാകില്ല. ഓരോ വീടും ശ്മശാനമാകുമ്പോൾ, നിങ്ങള്‍ക്ക് പതാക ഉയര്‍ത്താമോ? ബുള്‍ഡോസറുകള്‍ ദേശഭക്തി ഉണര്‍ത്തുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ?



രാജ്യത്തോടൊപ്പം ഞാനും കരയുമ്പോൾ, എങ്ങനെ നിങ്ങള്‍ക്കൊപ്പം ആഘോഷിക്കാനാകും' -പ്രകാശ് രാജ് കുറിപ്പില്‍ ചോദിക്കുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News