November 13, 2023
November 13, 2023
മംഗളുരു- കര്‍ണാടകയിലെ ഉഡുപ്പിയില്‍ വീട്ടിലേക്ക് ഓടിക്കയറിയ അജ്ഞാതന്‍ അമ്മയെയും മൂന്ന് മക്കളെയും കുത്തിക്കൊന്നു. ഹസീന (46), മക്കളായ അഫ്‌സാൻ (23), അയിനാസ് (21), അസീം (14) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ (ഞായറാഴ്ച) രാവിലെ ഒമ്പത് മണിയോടെ ഉഡുപ്പിയിലെ മാല്‍പെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നെജ്ജറിലാണ് സംഭവം. ഹസീനയുടെ ഭര്‍ത്താവ് സൗദിയിലാണ് ജോലി ചെയ്യുന്നത്.
വീട്ടില്‍ കവര്‍ച്ച നടന്നിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഹസീനയുടെ ഭര്‍തൃമതാവ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വീട്ടിലേക്ക് ഓടിക്കയറിയ മുഖംമൂടി ധരിച്ച അജ്ഞാതന്‍ അമ്മയെയും മൂന്ന് മക്കളേയും കുത്തി വീഴ്ത്തുകയായിരുന്നു. ഈ സമയത്ത് വീടിനു പുറത്തുണ്ടായിരുന്ന ഇളയ മകന്‍ അസീം നിലവിളി കേട്ടാണ് വീടിനകത്തേക്ക് ഓടിക്കയറിയത്. പിന്നാലെ അസീമിനെയും കൊലയാളി കുത്തി. അമ്മയെയും മക്കളേയും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരിച്ചു.
ഓട്ടോറിക്ഷയിലാണ് കൊലയാളിയെത്തിയതെന്നാണ് റിപ്പോർട്ട്. കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെട്ട ഇയാള്‍ക്കായി മാല്‍പെ പോലീസ് വ്യാപക തിരച്ചില്‍ തുടരുകയാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F