Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
പരിഹാസങ്ങള്‍ ഏറ്റുവാങ്ങി വീണ്ടും വ്യാജവാര്‍ത്ത, നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ പ്രൈസിന് പരിഗണിച്ചതായി പ്രസ്താവന നല്‍കിയിട്ടില്ലെന്ന് സമിതി അംഗം

March 19, 2023

March 19, 2023

ന്യൂസ്‌റൂം ബ്യൂറോ
ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യ ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധനത്തിനുള്ള നൊബേല്‍ പ്രൈസിനായി പരിഗണിക്കുന്നുവെന്ന വാര്‍ത്ത ജനാധിപത്യ വിശ്വാസികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും വലിയ തോതില്‍ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ മോദി ഭക്തരും തീവ്ര ഹിന്ദുത്വ അനുഭാവികളും ബോധപൂര്‍വം പടച്ചുവിട്ട വ്യാജവാര്‍ത്ത മാത്രമാണ് ഇതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ വാര്‍ത്ത വ്യാജമാണെന്ന് വെളിപ്പെടുത്തി നൊബേല്‍ സമിതി അംഗം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ഉപനേതാവ് അസ്ലെ ടൊജെയാണ് ഇക്കാര്യം നിഷേധിച്ചത്.
 

Why has @ANI not tweeted this statement by Asle Toje? ???? pic.twitter.com/C3c6pUBdeI

— Mohammed Zubair (@zoo_bear) March 16, 2023

മോദിയെ നോബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുമെന്ന് ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ടൊജെ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇന്ത്യയൊട്ടാകെയുള്ള വാര്‍ത്താ-സമൂഹ മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുത്തു. ഇതിന് പിന്നാലെയാണ് ടൊജെയുടെ വെളിപ്പെടുത്തല്‍. നൊബേല്‍ പ്രൈസ് കമ്മിറ്റിയുടെ ഡെപ്യൂട്ടി ലീഡര്‍ എന്ന നിലയിലല്ല താന്‍ ഇന്ത്യ സന്ദര്‍ശിച്ചതെന്ന് ടൊജെ വ്യക്തമാക്കി.


Latest Related News