ദോഹ: കൃത്യമായ പ്രൊഫഷണൽ ലൈസൻസ് ഇല്ലാത്ത പ്രാക്ടീഷണർമാർ ജോലിചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഖത്തറിലെ ഒരു സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെ രണ്ട് യൂണിറ്റുകൾ അടച്ചുപൂട്ടിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.ചർമസംരക്ഷണവുമായി ബന്ധപ്പെട്ട ലേസർ ചികിത്സ ഉൾപ്പെടെയുള്ളവ നടത്തുന്ന യൂണിറ്റുകൾക്കെതിരെയാണ് നടപടി.
അംഗീകൃത പ്രൊഫഷണൽ ലൈസൻസില്ലാത്ത നഴ്‌സിംഗ് സ്റ്റാഫ്, ലേസർ, ഫേഷ്യൽ ചികിത്സകൾ നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ലേസർ, ഹൈഡ്രഫേഷ്യൽ ചികിത്സാ കേന്ദ്രത്തിനെതിരെ നടപടിയെടുത്തതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു.ആവശ്യമായ മെഡിക്കൽ കൺസൾട്ടേഷനുകളോ ഡോക്ടറുടെ മേൽനോട്ടമോ ഇല്ലാതെയാണ് ഇവർ രോഗികളിൽ ലേസർ ചികിത്സ നടത്തിയിരുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് കെയർ പ്രൊഫഷനിലെ വിദഗ്ധർ നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.പൊതുജനാരോഗ്യ മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ പ്രൊഫഷണൽ ലൈസൻസുകൾ കൈവശം വയ്ക്കാത്ത പ്രാക്ടീഷണർമാരാണ് ഇത്തരം ചികിത്സകൾ നടത്തിയിരുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
നിയമലംഘനം നടത്തിയ ആരോഗ്യപരിചരണ കേന്ദ്രത്തിനും പ്രാക്ടീഷണർമാർക്കും എതിരെ നിയമ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ
ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F