ദോഹ: ദോഹയിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാടക സൗഹൃദം ദോഹ പത്താം വാര്‍ഷികം വിപുലമായ ലൈറ്റ് ആന്റ് സൗണ്ട് ഷോയിലൂടെ ആഘോഷിക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കവിതകളും ജീവിതവും ആസ്പദമാക്കി ഇശലുകളുടെ സുല്‍ത്താന്‍ മെഗാ ലൈറ്റ് ആന്റ് സൗണ്ട് ഷോ നവംബര്‍ 21ന് വ്യാഴാഴ്ച വൈകിട്ട് ആറരയ്ക്ക് എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ അരങ്ങേറും. സിംഫണിയുടെ സാങ്കേതിക സഹായത്തോടെയാണ് സംഗീത,ദൃശ്യാവിഷ്‌കാരം വേദിയിൽ എത്തുക.
ശ്രീജിത്ത് പൊയില്‍കാവ് രചനയും മജീദ് സിംഫണി സംവിധാനവും നിര്‍വഹിച്ച ഇശലുകളുടെ സുല്‍ത്താന്‍ സിദ്ദീഖ് വടകരയാണ് സഹസംവിധാനം നിര്‍വഹിക്കുന്നത്.നൂറിലേറെ ആഭിനേതാക്കളും ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട് കലാകാരന്മാരും അണിനിരക്കുന്ന ഷോയില്‍ നാട്ടില്‍ നിന്നുളള കലാകാരന്മാരും ഭാഗമാകുന്നുണ്ട്.
നവംബര്‍ 22ന് വെള്ളിയാഴ്ച ഇതേ വേദിയില്‍ സിംഫണി ദോഹയുടെ പതിനഞ്ചാം വാര്‍ഷികവും ആഘോഷിക്കും. വൈകിട്ട് ആറരയ്ക്ക് മ്യൂസിക്കല്‍ ഷോ അരങ്ങേറും. ഛോട്ടാ റാഫി എന്നറിയപ്പെടുന്ന സൗരവ് കിഷന്‍ നയിക്കുന്ന ഗാനമേളയില്‍ ദോഹയിലെ വേദികളിലൂടെ വളര്‍ന്നു വന്ന കേരള സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ ഗായിക നിത്യാ മാമന്‍, ശ്രുതി ശിവദാസ്, റിയാസ് കരിയാട്, ആഷിഖ് മാഹി തുടങ്ങിയവരും അണിനിരക്കുന്ന മെലഡി എക്‌സ്പ്രസ് ലൈവ് ഓര്‍ക്കസ്ട്ര അരങ്ങേറും.
പ്രവേശനം സൗജന്യമായ പരിപാടികളിലേക്കുള്ള പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിരിക്കുന്നു.
നജ്മ താജ് ബിരിയാണി റസ്‌റ്റോറന്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നാടക സൗഹൃദം ദോഹ പ്രസിഡന്റ് മജീദ് സിംഫണി, സിംഫണി മാനേജര്‍ അനസ് മജീദ്, അന്‍വര്‍ ബാബു, സിദ്ദീഖ് വടകര, ബാവ വടകര, നവാസ്, ഗഫൂര്‍ കാലിക്കറ്റ്, റഫീഖ് മേച്ചേരി എന്നിവര്‍ പങ്കെടുത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F