Breaking News
ഖത്തറിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | ചാവക്കാട് ഫെസ്റ്റ് നാളെ(വ്യാഴം) ദോഹ ഐസിസി അശോകാ ഹാളിൽ | പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് നാളെ ദോഹയിൽ തുടക്കമാവും | ഖത്തർ സംസ്‌കൃതി ചിത്രപ്രദർശനം ജൂൺ 13 വെള്ളിയാഴ്ച | ഖത്തർ ടൂറിസം അവാർഡ്,ആഗസ്റ്റ് 7 വരെ അപേക്ഷിക്കാം | മദീനയിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി അദ്ധ്യാപിക മരിച്ചു | സമാധാന ചർച്ചയിലെ പങ്കാളിത്തം,ഇസ്രായേൽ അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഹമാസ് | അനധികൃതമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച അഞ്ച് ഫാൽക്കൺ പക്ഷികളെ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി | സൗദിയിൽ കാണാതായ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പിലേക്ക് സോഷ്യൽ മീഡിയ മാർക്കറ്റിങ് എക്സ്പെർട്ടിനെ ആവശ്യമുണ്ട് |
ഇനി അൽപം മധുരം നുണയാം, ഉംസലാൽ സെൻട്രൽ മാർക്കറ്റിൽ ഹണി ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കമാവും

January 07, 2025

honey-festival-to-begin-on-january-9-at-umm-salal-central-market

January 07, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഉം സലാൽ സെൻട്രൽ മാർക്കറ്റിൽ പത്തു ദിവസം നീണ്ടുനിൽക്കുന്ന ഹണി ഫെസ്റ്റിവലിന് ജനുവരി 9 വ്യാഴാഴ്ച തുടക്കമാവുമെന്ന് മുനിസിപ്പൽ മന്ത്രാലയം അറിയിച്ചു.ഉം സലാൽ വിൻ്റർ ഫെസ്റ്റിവലിന്റെ ഭാഗമായി ഹസാദ് ഫുഡ് കമ്പനിയുടെ സഹകരണത്തോടെ കാർഷിക കാര്യ വകുപ്പാണ് തേൻ പ്രദർശനവും വിൽപനയും സംഘടിപ്പിക്കുന്നത്.

ജനുവരി 9 വ്യാഴാഴ്ച മുതൽ ജനുവരി 18 വരെ ഫെസ്റ്റിവൽ തുടരും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയുമാണ് സന്ദര്ശകര്ക്കുള്ള പ്രവേശനം.

രാജ്യത്തെ തേൻ ഉൽപാദകരായ പ്രാദേശിക കർഷകരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഖത്തറിലെ വൈവിധ്യമാർന്ന തേനുകൾ പരിചയപ്പെടുത്താനും ലക്ഷ്യമാക്കിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ നവംബർ 21-ന് ആരംഭിച്ച ഉംസലാൽ വിന്റർ ഫെസ്റ്റിവലിന്റെ ഭാഗമായി ഖത്തറിന്റെ ദേശീയ പാരമ്പര്യവും പ്രാദേശിക ഉൽപന്നങ്ങളും പരിചയപ്പെടുത്തിക്കൊണ്ടുള്ള നിരവധി പ്രദർശനങ്ങൾ നടക്കുന്നുണ്ട്.ഫെബ്രുവരി 19 സമാപിക്കുന്ന വിന്റർ ഫെസ്റ്റിവലിന്റെ ഭാഗമായാണ് തേൻ പ്രദർശന മേളയും സംഘടിപ്പിക്കുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZ


Latest Related News