Breaking News
ചികിത്സയിൽ കഴിയുന്ന വി.എസിനെതിരെ മോശം പരാമർശം,ഖത്തർ പ്രവാസിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു | പ്ലാസ്റ്റിക്കിനോട് നോ പറയാം,ഖത്തർ പരിസ്ഥിതി മന്ത്രാലയം ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു | കണ്ണൂർ സ്വദേശിയായ ഹജ്ജ് തീർത്ഥാടകൻ മദീനയിൽ മരിച്ചു | ദേഹാസ്വാസ്ഥ്യവും ഉയർന്ന രക്തസമ്മർദവും,മന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു | ഇതുവരെ ലഭിച്ചത് കാൽ ലക്ഷം അപേക്ഷകൾ,ഖത്തറിൽ നടക്കുന്ന ഫിഫ ടൂര്ണമെന്റുകളിലേക്കുള്ള വളണ്ടിയർ റിക്രൂട്മെന്റിന് മികച്ച പ്രതികരണമെന്ന് സംഘാടകർ | കുവൈത്തിൽ രണ്ടിടങ്ങളിലായി വൻ തീപിടുത്തം,നിരവധി പേർക്ക് പരിക്കേറ്റു | 1500 പ്രവാസി സംരംഭങ്ങൾക്ക് ഈ സാമ്പത്തിക വർഷം വായ്പ അനുവദിക്കുമെന്ന് നോർക്ക റൂട്ട്സ് | മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ നിര്യാതനായി | ഫുട്‍ബോൾ ലോകത്തിന് കനത്ത നഷ്ടം, ലിവർപൂൾ ഫോർവേഡ് താരം ഡിയോഗോ ജോട്ട കാർ അപകടത്തിൽ മരണപ്പെട്ടു | ഖത്തറിലെ പ്രവാസി കുടുംബങ്ങൾക്കായി 'സൂപ്പർ ഫാമിലിയ' : സീസൺ 2 ഓഗസ്റ്റ് 15ന് |
ഖിയ ചാംപ്യൻഷിപ്, റണ്ണേഴ്‌സ് അപ്പിന്റെ തിളക്കവുമായി ഗ്രാൻഡ്മാൾ എഫ്.സി

June 03, 2025

grand-mall-runners-up-with-a-brilliant-performance-in-qia-championship

June 03, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ബാൻഡ്വാദ്യവും ആരവങ്ങളുമായി ഗാലറി നിറച്ച ആരാധകർക്ക് മുന്നിൽ കാൽപന്തിൻെറ കളിയഴക് സമ്മാനിച്ച് ഗ്രാൻഡ് മാൾ എഫ്.സിക്ക് വീരോചിത മടക്കം. മിന്നുന്ന നീക്കങ്ങളും, വിങ്ങുകളെ ചടുലമാക്കിയ മുന്നേറ്റങ്ങളും, മികച്ച പന്തടക്കവും കൊണ്ട് ദോഹ സ്റ്റേഡിയത്തിലെ ആവേശം കൊള്ളിച്ച മത്സരത്തിൽ ഫൈനലിൽ ഒരു ഗോളിന് സിറ്റി എക്സ്ചേഞ്ചിന് മുന്നിൽ കീഴടങ്ങിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് കളം വിട്ടത്.

ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ഗ്രാൻഡ് മാൾ എഫ്.സി. ടൂർണമെന്റിലുടനീളം മികച്ച കളിയാണ് കാഴ്ച വെച്ചത്. സിറ്റി എക്സ്ചേഞ്ചിനെതിരായ കലാശപ്പോരാട്ടത്തിലാണ് ഒരു ഗോൾ തോൽവി വഴങ്ങിയത്. ഗ്രൂപ്പ് റൗണ്ടിലും നോക്കൗട്ടിലും മികച്ച കളിയുമായി ഗ്രാൻഡ്മാളിന്റെ താരങ്ങൾ അവാർഡുകളും വാരിക്കൂട്ടി. ക്യാപ്റ്റൻ കൂടിയായ മധ്യനിര താരം റിഷാദ് ടൂർണമെന്റിന്റെ താരമായി.

ടൂർണമെൻറിൽ ഉടനീളം കാൽപന്ത് കളിയുടെ വശ്യമനോഹാരിത നിലനിർത്തിയ ഗ്രാൻഡ് മാൾ എഫ്‌സി ഫെയർ പ്ലേ പുരസ്‌കാരവും സ്വന്തമാക്കി. ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ്, സന്തോഷ് ട്രോഫി, കേരള പ്രീമിയർ ലീഗ്, സൂപ്പർ ലീഗ് കേരള തുടങ്ങിയ പ്രമുഖ ടൂർണമെൻറുകളിൽ തിളങ്ങിയ ഒരുപിടി താരങ്ങളാണ് ഗ്രാൻഡ്മാൾ എഫ്.സിക്കായി ഈ സീസണിൽ പന്തു തട്ടിയത്.
വരാനിരിക്കുന്ന മത്സരങ്ങളിൽ കുറേകൂടി മികച്ച പ്രകടനത്തിനായി തയാറെടുക്കുകയാണെന്ന് ടീം അംഗങ്ങൾ പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 
 


Latest Related News