ദോഹ : ഈ വർഷാവസാനം നവംബർ, ഡിസംബർ മാസങ്ങളിലായി ഖത്തറിൽ നടക്കുന്ന രണ്ട് പ്രധാന ഫുട്ബോൾ ടൂർണമെന്റുകളായ ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ 2025, ഫിഫ അറബ് കപ്പ് ഖത്തർ 2025 എന്നിവയിൽ വളണ്ടിയർമാരാകാനുള്ള അഭിമുഖം പുരോഗമിക്കുന്നു.ഇതിനോടകം 25,000-ത്തിലധികം അപേക്ഷകൾ ലഭിച്ചതായി പ്രാദേശിക സംഘാടകർ അറിയിച്ചു.ഇവരിൽ നിന്നും ടൂർണമെന്റിന്റെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കാൻ യോഗ്യരായ 4,000 വളണ്ടിയർമാരെ തിരഞ്ഞെടുക്കും. ലുസൈൽ സ്റ്റേഡിയത്തിലാണ് അഭിമുഖം നടക്കുന്നത്.
18-നും 76-നും ഇടയിൽ പ്രായമുള്ള 126 വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ളവർ അപേക്ഷിച്ചിട്ടുണ്ട്. അഭിമുഖങ്ങൾക്ക് ശേഷം, ഓഗസ്റ്റ് മുതൽ തിരഞ്ഞെടുത്ത വളണ്ടിയർമാർക്ക് അവരുടെ ചുമതലകൾ ലഭിച്ചു തുടങ്ങും.
ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ 2025 നവംബർ 3 മുതൽ 27 വരെ ആസ്പയർ സോൺ കോംപ്ലക്‌സിൽ നടക്കും. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യത്തെ ഫിഫ അണ്ടർ 17 ടൂർണമെന്റാണിത്. 2029 വരെ ഖത്തർ ആതിഥേയത്വം വഹിക്കുന്ന അഞ്ച് ടൂർണമെന്റുകളിൽ ആദ്യത്തേതും ഇതാണ്.
ഫിഫ അറബ് കപ്പ് ഖത്തർ 2025 ഡിസംബർ 1 മുതൽ 18 വരെ ഫിഫ ലോകകപ്പ് 2022-ന്റെ ഭാഗമായിരുന്ന ആറ് സ്റ്റേഡിയങ്ങളിലായാണ് നടക്കുക. പതിനാറ് അറബ് രാജ്യങ്ങൾ ഇതിൽ മത്സരിക്കും. 2029-ലും 2033-ലും ഖത്തർ ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആ പ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F