ഫോക്കസ് ഖത്തർ ഡ്രോപ്സ് സ്കോളർഷിപ്പ് പദ്ധതി ലോഞ്ച് ചെയ്തു
July 03, 2025
July 03, 2025
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഫോകസ് ഇന്റർനാഷണൽ ഖത്തർ റീജിയൻറെ സാമൂഹികക്ഷേമ വിഭാഗം അവതരിപ്പിച്ച ഡ്രോപ്സ് സ്കോളർഷിപ്പ് പദ്ധതി, പുതുക്കിയ ലോഗോയോടും ഏകീകരിച്ച ആപ്ലിക്കേഷൻ സംവിധാനത്തോടും കൂടി ഔദ്യോഗികമായി റീലോഞ്ച് ചെയ്തു.ഐസിബിഎഫ് ഓഫിസിൽ നടന്ന ചടങ്ങിൽ ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ഫോകസ് സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്തു.
ഇതിനോടകം നിരവധി വിദ്യാർത്ഥികൾക്ക് സഹായം നൽകിയ ഡ്രോപ്സ് പദ്ധതി കൂടുതൽ സാങ്കേതിക സൗകര്യങ്ങളോടെ നവീകരിച്ചാണ് റീ ലോഞ്ച് ചെയ്തത്. യൂണിഫൈഡ് സംവിധാനം വഴി അപേക്ഷ നൽകാനും, യോഗ്യതാ മാനദണ്ഡങ്ങൾ മനസ്സിലാക്കാനും, സ്കോളർഷിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും മനസ്സിലാക്കാനുമുള്ള സംവിധാനം ഫോകസ് ഖത്തറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഒരുക്കിയിട്ടുണ്ട്.പദ്ധതിയുടെ ലക്ഷ്യങ്ങൾ, അപേക്ഷാ ക്രമം, ഭാവിയിലേക്കുള്ള ദൗത്യങ്ങൾ തുടങ്ങിയവ ചടങ്ങിൽ വിശദമായി അവതരിപ്പിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F