Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
1500 പ്രവാസി സംരംഭങ്ങൾക്ക് ഈ സാമ്പത്തിക വർഷം വായ്പ അനുവദിക്കുമെന്ന് നോർക്ക റൂട്ട്സ്

July 03, 2025

 norka_roots_to_fund_1500_pravasi_ventures

July 03, 2025

ന്യൂസ്‌റൂം ബ്യുറോ

മലപ്പുറം ∙ പ്രവാസികളുടെ 1500 സംരംഭങ്ങൾക്ക് ഈ സാമ്പത്തിക വർഷം വായ്പ ലഭ്യമാക്കുമെന്ന് 
നോർക്ക റൂട്ട്സ് ജനറൽ മാനേജർ ടി.രശ്മി. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (എൻഡിപിആർഇഎ) പദ്ധതിയിലൂടെയാണ് ഇതു നടപ്പാക്കുക.

പ്രവാസി വായ്പകൾക്ക് ഇതുപ്രകാരം റീ ഇംബേഴ്സ്മെന്റ് രീതിയിൽ 3% പലിശ സബ്സിഡി ലഭിക്കും. വായ്പ ലഭിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ എല്ലാ ജില്ലകളിലും ബാങ്ക് യോഗങ്ങളും ബോധവൽകരണങ്ങളും സംഘടിപ്പിക്കും. പ്രവാസി വനിതകൾക്ക് പ്രത്യേക സ്വയം തൊഴിൽ, സംരംഭകത്വ ബോധവത്കരണം തുടങ്ങിയവയും സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.

പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്ക റൂട്ട്സും സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റും (സിഎംഡി) ചേർന്ന് സംഘടിപ്പിക്കുന്ന സംരംഭകത്വ ശിൽപശാലയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. സിഎംഡി. അസോഷ്യേറ്റ് പ്രഫ. പി.ജി.അനിൽ വിവിധ സംരംഭകത്വ സൂത്രങ്ങളെക്കുറിച്ചും വായ്പാ പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു.

സിഎംഡി പ്രോജക്ട് ഓഫിസർ സ്മിത ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സിഎംഡി ഓഫിസർ ജി.ഷിബു, നോർക്ക അസിസ്റ്റന്റ് വി.ഷിജി എന്നിവർ പ്രസംഗിച്ചു. സംഘാടകരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ച് മലപ്പുറത്തെ സംരംഭകത്വ ശിൽപശാലയ്ക്ക് എത്തിയത് പ്രതീക്ഷിച്ചതിലും ഇരട്ടിയോളം പ്രവാസികൾ. സംസ്ഥാനത്തെ ഈ വർഷത്തെ ആദ്യ സംരംഭകത്വ ശിൽപശാല തന്നെ വൻ വിജയമായതിന്റെ ത്രില്ലിലാണു സംഘാടകർ.

പരമാവധി 100 പേരെയാണ് സംഘാടകർ പ്രതീക്ഷിച്ചിരുന്നത്. എങ്കിലും ഭക്ഷണമടക്കമുള്ള മറ്റ് സൗകര്യങ്ങൾ 140 പേർക്ക് കരുതി. എന്നാൽ റജിസ്റ്റർ ചെയ്തത് 196 പേർ!. സംഘാടകർ ആദ്യം പകച്ചുപോയെങ്കിലും പിന്നീട് അധിക സൗകര്യങ്ങൾ പെട്ടെന്ന് ഒരുക്കി. പത്രവാർത്തകളിലൂടെ പ്രവാസി സംഘടനകൾ വഴിയുമൊക്കെയാണ് ശിൽപശാലയുടെ പ്രചാരണം നൽകിയിരുന്നത്. എന്നിട്ടുപോലുംപ്രതീക്ഷിച്ചതിലും ഇരട്ടിയോളം പ്രവാസികളാണ് എത്തിയത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആ  പ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News