ദോഹ: റേഡിയോ മലയാളം 98.6 എഫ് എം ഖത്തറിലെ പ്രവാസി കുടുംബങ്ങൾക്കായി നടത്തുന്ന സൂപ്പർ ഫാമിലിയയുടെ രണ്ടാം സീസൺ ഓഗസ്റ്റ് 15ന് അൽ ഖോർ മാളിൽ നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 200 കുടുംബങ്ങൾക്കാണ് ഇത്തവണയും മൽസരിക്കാനും വൻ സമ്മാനങ്ങൾ നേടാനും അവസരമൊരുക്കിയിരിക്കുന്നത്. സീസൺ 2 കാംപയ്ൻ ഉദ്ഘാടനം വ്യാപാര വാണിജ്യ പ്രമുഖരുടെ സാന്നിധ്യത്തിൽ സിഗ്നേച്ചർ ബൈ മർസ ഹാളിൽ നടന്നു.
ആയിരത്തിലേറെ കുടുംബങ്ങൾ രജിസ്റ്റർ ചെയ്തതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 200 കുടുംബങ്ങളാണ് കഴിഞ്ഞവർഷം നടന്ന സീസൺ ഒന്നിൽ പങ്കെടുത്തത്. സ്വർണ നാണയങ്ങൾ, വിദേശയാത്ര, ടെലിവിഷനുകൾ, ഹെൽത്ത് ചെക്കപ്പ്, കൂപ്പണുകൾ തുടങ്ങിയ നിരവധി സമ്മാനങ്ങളാണ് ഇത്തവണയും വിജയികളെ കാത്തിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
50416868
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആ പ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F