November 30, 2023
November 30, 2023
ന്യൂ ദൽഹി : നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം. ലോഗോയിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ എന്ന് എഴുതിയിടത്ത് നാഷണൽ മെഡിക്കൽ കമ്മീഷൻ ഭാരത് എന്നും അശോകസ്തംഭത്തിന്റെ സ്ഥാനത്ത് ഹിന്ദു ദൈവത്തിന്റെ ചിത്രവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മെഡിക്കൽ കമ്മീഷന്റെ വെബ്സൈറ്റിലാണ് പുതിയ മാറ്റം പ്രത്യക്ഷപ്പെട്ടത്. ലോഗോയിലുണ്ടായ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷൻ ഇതുവരെ വിശദീകരണം പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കണമെന്ന ചർച്ചകൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് മെഡിക്കൽ കമ്മീഷന്റെ പുതിയ നടപടി.
കേന്ദ്ര മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുന്നതിനായി റെയില്‍വേ മന്ത്രാലയം തയ്യാറാക്കിയ ശുപാര്‍ശ ഫയലുകളില്‍ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരതം എന്നാക്കി മാറ്റിയിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F