Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ബഹ്‌റൈനിൽ പ്രവാസിയായിരുന്ന ഒറ്റപ്പാലം സ്വദേശി നാട്ടിൽ നിര്യാതനായി

May 28, 2021

May 28, 2021

മനാമ : ബഹ്‌റൈനിൽ സ്വന്തമായി പ്രൊഡക്ഷൻ സ്റ്റുഡിയോ നടത്തിവന്നിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി നാട്ടിൽ നിര്യാതനായി.ഒറ്റപ്പാലം എസ്.ആർ റോഡിൽ ഉപ്പാമൂച്ചിക്കൽ വീട്ടിൽ മനോജ്(52) ആണ് മരിച്ചത്.അർബുദ ബാധിതനായി കഴിഞ്ഞ ആറു മാസമായി വാണിയംകുളം പി.കെ ദാസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

20 വർഷമായി ബഹ്‌റൈനിലുള്ള മനോജ് സഹോദരന്മാരുമായി ചേർന്ന്  വെസ്റ്റേൺ മീഡിയ സൊലൂഷൻസ് എന്ന പേരിൽ സ്ഥാപനം നടത്തിവരികയായിരുന്നു.ബഹ്റൈനിലുള്ള സുരേഷ്ബാബു,ദിനേശാ ബാബു എന്നിവർ സഹോദരന്മാരാണ്. ഭാര്യ : നിഷ. മക്കൾ : അമൽ മനോജ്,മാളവിക മനോജ്. സംസ്കാരം ഇന്ന് രാവിലെ നടന്നു.


Latest Related News