Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ബഹ്‌റൈനിൽ രണ്ടു മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു 

June 18, 2021

June 18, 2021

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികൾ മരിച്ചു. തളിപ്പറമ്പ്​ പട്ടുവം മുറിയത്തോട്​ എടച്ചേരി വീട്ടില്‍ അമല്‍ദാസ്​ (45),കോഴിക്കോട്​ വടകര ഓര്‍ക്കാട്ടേരി മീത്തലെ മാപ്പിള കണ്ടി റഫീഖ് മുഹമ്മദ് (54) എന്നിവരാണ് മരിച്ചത്​.

ഉമ്മുല്‍ ഹസമിലെ സ്​ഥാപനത്തില്‍ സെയില്‍സ്​ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു അമൽദാസ്.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു..

ഭാര്യ: പ്രിയ. മകള്‍: സാന്‍ട്രിന.

ഒരാഴ്​ചയായി സിത്ര കോവിഡ്​ സെന്‍ററില്‍ ചികിത്സയിലായിരുന്ന റഫീഖ് മുഹമ്മദ്  25 വര്‍ഷമായി ടൗണില്‍ റെഡിമെയ്​ഡ്​ വസ്​ത്ര സ്​ഥാപനത്തില്‍ ജീവനക്കാരനായിരുന്നു.

പിതാവ്: എം.കെ കുഞ്ഞമ്മദ്​. മാതാവ്: കദീജ. ഭാര്യ: സുഹറ. മക്കള്‍: ഫാത്തിമ, ഹന്ന. സഹോദരങ്ങള്‍: റഹീം (ബഹ്‌റൈന്‍) റഷീദ് (ബഹ്‌റൈന്‍), റിയാസ് (ഖത്തര്‍), റസാഖ്.


Latest Related News