Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കർഷകർ ചെങ്കോട്ടക്കു മുകളിൽ പതാക നാട്ടി,ഇന്ത്യാ ഗേറ്റിലേക്ക് നീങ്ങുമെന്ന് കർഷകർ 

January 26, 2021

January 26, 2021

ന്യൂ ദൽഹി : കർഷക സമരത്തിനിടെ പോലീസുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ കർഷകർ ചെങ്കോട്ടക്ക് മുകളിൽ കയറി. തിക്രി മേഖലയിൽ നിന്നുള്ള നൂറു കണക്കിന് കർഷകർ ചെങ്കോട്ടക്ക് മുകളിൽ കയറി മുദ്രാവാക്യം വിളിക്കുകയാണ്.കർഷകരുടെ സംഘടിതമായ നീക്കത്തിന് മുന്നിൽ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും നിസ്സഹായ അവസ്ഥയിലാണ്.ഏറെ നേരത്തെ പ്രതിരോധത്തിന് ശേഷം ചെങ്കോട്ടക്കു മുകളിൽ പഞ്ചാബിലെ കർഷക സംഘടനകളുടെ പതാക നാട്ടി.

ദില്ലിയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുന്നതിനിടെയാണ് കർഷകർ തന്ത്രപധാനമായ ചെങ്കോട്ടയിൽ കയറിയത്.
നേരത്തെ, സിംഘു, തിക്രി അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്കു പ്രവേശിച്ച കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു . തുടര്‍ന്ന് ഇവര്‍ സഞ്ജയ് ഗാന്ധി ട്രാന്‍സ്പോര്‍ട് നഗറില്‍ പ്രവേശിച്ചു. അവിടെ ബാരിക്കേഡ് സ്ഥാപിച്ച്‌ പൊലീസ് മാര്‍ച്ച്‌ തടയുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News