Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
തമിഴ്‌നാട്ടിൽ അതീവ ജാഗ്രത: ലഷ്‌കർ ഭീകരർ തമിഴ്‌നാട്ടിൽ എത്തിയതായി സൂചന

August 23, 2019

August 23, 2019

ചെന്നൈ: ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ തമിഴ്‌നാട്ടിലെത്തിയതായി സൂചന. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ശ്രീലങ്ക വഴിയാണ് ഇവർ തമിഴ് നാട്ടിൽ എത്തിയതെന്നാണ് വിവരം. കോയമ്പത്തൂർ അടക്കമുള്ള പ്രദേശങ്ങളിൽ പൊലീസിന്റെ പരിശോധനകൾ തുടരുകയാണ്. പാകിസ്ഥാൻ സ്വദേശികളടക്കം സംഘത്തിലുണ്ടെന്നാണ് രഹസ്യ വിവരം.

ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ വാഹനങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ആൾക്കൂട്ടമുള്ള പൊതുയിടങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കോയമ്പത്തൂരിലെ മുതർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതീവ ജാഗ്രതയെ തുടർന്ന് എഡിജിപി ഡെ.കെ ജയന്ത് മുരളി പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തും.

ശ്രീലങ്കയിലെ സ്‌ഫോടനത്തിന് ശേഷം കഴിഞ്ഞ ഏപ്രിൽ മാസത്തിലും തമിഴ്‌നാട്ടിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. അടുത്തിടെ തമിഴ്‌നാട്ടിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ആറ് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.


Latest Related News