Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കോവിഡ് കുറയുന്നില്ല : കേരളം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

August 28, 2021

August 28, 2021

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്ന സാഹചര്യത്തിൽ കൂടുതൽ കർശനനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ആഴ്‌ച മുതൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ നടപ്പിൽ വരുത്തും. രാത്രി 10 മണി മുതൽ പിറ്റേന്ന് രാവിലെ 6 മണി വരെ ആയിരിക്കും കർഫ്യൂ. 

ഇതോടൊപ്പം, ജനസംഖ്യക്ക് ആനുപാതികമായി 7 ൽ കൂടുതൽ കോവിഡ് ബാധിതർ ഉള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. സർക്കാരിന്റെ കോവിഡ് നയങ്ങൾ ആരോഗ്യരംഗത്തെ വിദഗ്ധരുമായി ചർച്ച ചെയ്യാൻ വേണ്ടി സെപ്റ്റംബർ ഒന്നിന് യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


Latest Related News