Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
പ്രമുഖ ബിസിനസ് വനിത ചെന്നൈയിൽ തൂങ്ങിമരിച്ചു 

September 13, 2019

September 13, 2019

ചെന്നൈ : പ്രമുഖ ബിസിനസ് വനിതയും ലാൻസൻ ടൊയോട്ടോ കാറുകളുടെ ചെന്നൈയിലെ വിതരണ കമ്പനിയുടെ സഹഉടമയുമായ റീതാ ലങ്കലിംഗം(49) താമസ സ്ഥലത്ത് തൂങ്ങിമരിച്ചു. ഭർത്താവ് ലങ്കലിംഗം മുരുകേഷിനൊപ്പമാണ് ഇവർ ബിസിനസ് നടത്തിയിരുന്നത്.

ചെന്നൈ കോത്താരി റോഡിലെ വീട്ടിൽ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടതെന്ന് പോലീസ് അറിയിച്ചു.  പ്രഭാതഭക്ഷണം കഴിക്കാൻ മുറിയിൽ നിന്ന് പുറത്തു വരാത്തതിനെ തുടർന്ന് വീട്ടിലെ ജോലിക്കാരി വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.ഇന്നലെ രാവിലെയാണ് സംഭവം.ഇവർ മരിക്കുന്നതിന്റെ തലേ ദിവസം ഭർത്താവ് ലങ്കലിംഗം മുരുകേഷ് വീട്ടിലേക്ക് വന്നിരുന്നില്ലെന്നും ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.കുടുംബവഴക്കാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


Latest Related News