Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഇന്ത്യയിൽ പുതിയ ഇന്റർനെറ്റ് നിയമം വരുന്നു , സമൂഹമാധ്യമങ്ങളെ ബാധിച്ചേക്കും

November 10, 2021

November 10, 2021

ഡൽഹി : രാജ്യത്ത് പുതിയ ഡിജിറ്റൽ നിയമം നിർമിക്കുന്ന കാര്യം പരിഗണയിലാണെന്ന് കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖർ. ദേശീയ മാധ്യമം ഡൽഹിയിൽ സംഘടിപ്പിച്ച ഡിജിറ്റൽ സെമിനാറിൽ സംസാരിക്കവെയാണ് മന്ത്രി പുതിയ നിയമത്തെ പറ്റി സൂചനകൾ നൽകിയത്. 

സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും, ഇന്റർനെറ്റ് ഉപയോഗവും നിയമത്തിന്റെ പരിധിയിൽ പെടും. സമൂഹമാധ്യമങ്ങളുടെ പ്രവർത്തനം പൗരന്മാരുടെ മൗലിക അവകാശങ്ങൾ ലംഘിച്ചുകൊണ്ടാവരുതെന്ന് അഭിപ്രായപ്പെട്ട മന്ത്രി, ഇടനിലക്കാർ ഉപഭോക്താക്കളോട് ഉത്തരവാദിത്തം ഉള്ളവർ ആയിരിക്കണമെന്നും ഓർമപ്പെടുത്തി. ജനങ്ങളിൽ നിന്നും അഭിപ്രായം സ്വീകരിച്ച ശേഷമായിരിക്കും നിയമത്തിന്റെ കരട് രൂപം നിർമിക്കുക.


Latest Related News