Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഇന്ത്യയിൽ ഇനി മാസ്ക് ധരിക്കാത്തവർക്കെതിരെ കേസെടുക്കില്ല

March 23, 2022

March 23, 2022

ന്യൂഡൽഹി : രാജ്യത്ത് കോവിഡിനെ പ്രതിരോധിക്കാനുള്ള മാസ്ക് ധരിച്ചില്ലെങ്കിൽ കേസ് എടുക്കേണ്ടതില്ലെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം. കോവിഡ് സാഹചര്യം വിലയിരുത്തിയതിന് ശേഷമാണ് ആഭ്യന്തര മന്ത്രാലയം തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രതിദിനകേസുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. 

മാസ്ക് ധരിക്കാത്തതിന് കേസെടുക്കുന്ന നടപടിയും, ആളുകൾ കൂട്ടംകൂടുന്നത് തടയുന്നതും നിർത്താനാണ് കേന്ദ്രത്തിന്റെ നിർദേശം. അതേസമയം, ഏതെങ്കിലും പ്രദേശത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം ഉടലെടുത്താൽ, പ്രദേശത്തെ ഭരണകൂടത്തിന് പ്രാദേശികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും കേന്ദ്രം വ്യക്തമാക്കി. 2020 മാർച്ച്‌ 24 നാണ് ദുരന്തനിവാരണനിയമപ്രകാരം രാജ്യത്ത് മാസ്ക് നിർബന്ധമാക്കിയത്.


Latest Related News