Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
രാജ്യത്ത് കടുത്ത സാമ്പത്തിക മാന്ദ്യമെന്ന് നീതി ആയോഗ്

August 23, 2019

August 23, 2019

ദില്ലി: രാജ്യത്ത് വലിയ സാമ്പത്തികമാന്ദ്യമുണ്ടെന്ന് തുറന്നുസമ്മതിച്ച് നീതി ആയോഗ്. ചരിത്രത്തിൽ ഇന്നോളമുണ്ടായിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു. സാമ്പത്തികമേഖലയാകെ മുരടിപ്പിലാണെന്നും, പണലഭ്യതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 70 വർഷത്തിനുള്ളിൽ ഇത്തരമൊരു സാഹചര്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക മേഖലയിൽ പണലഭ്യതയുടെ പ്രശ്നമുണ്ട്. സമ്പദ്വ്യവസ്ഥയിലെ സ്വകാര്യ നിക്ഷേപം ദുർബലമാണ്. 70 വർഷത്തിനിടെ അഭിമുഖീകരിക്കാത്ത സാഹചര്യമാണ് സർക്കാർ ഇപ്പോൾ നേരിടുന്നതെന്ന് രാജീവ് കുമാർ പറഞ്ഞു. സ്വകാര്യ മേഖലയുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ കഴിയുന്നതെല്ലാം ചെയ്യണം. ആർക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണെന്നും രാജീവ് കുമാർ പറഞ്ഞു. അസാധാരണ സാഹചര്യത്തിൽ അസാധാരണമായ നടപടികൾ സ്വീകരിക്കേണ്ടിവന്നേക്കാം.

സർക്കാരും സ്വകാര്യമേഖലയും തമ്മിലുള്ള അവിശ്വാസത്തിന്റെ പ്രശ്നമല്ലിത്. ആരും ആർക്കും വായ്പ നൽകാൻ തയാറാകുന്നില്ല. എല്ലാവരും പണത്തിനുമേൽ അടയിരിക്കുകയാണ്. അതിനാൽ സമ്പദ്വ്യവസ്ഥ മുന്നോട്ട് ചലിക്കുന്നില്ലെന്നും രാജീവ് കുമാർ അഭിപ്രായപ്പെട്ടു. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തെ അനിയന്ത്രിതമായ പണ വിതരണവും വായ്പ നൽകലുമാണ് ഇതിന് കാരണമെന്ന് രാജീവ് കുമാർ ആരോപിച്ചു.

നോട്ട് നിരോധനവും ജി എസ് ടിയും ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്റ്റ്‌സി കോഡും കാര്യങ്ങളെ മാറ്റിമറിച്ചെന്നും രാജീവ് കുമാർ പറഞ്ഞു. നേരത്തെ 35 ശതമാനം പണവിനിമയമുണ്ടായിരുന്നത് ഇപ്പോൾ ഇതിലും വളരെ താഴെയാണ്. നോട്ട് നിരോധനവും ജി എസ് ടിയുമെല്ലാം സങ്കീർണമായ സാഹചര്യമാണുണ്ടാക്കിയത്. ഇതിനൊന്നും എളുപ്പത്തിൽ ഉത്തരമില്ലെന്നും രാജീവ് കുമാർ പറഞ്ഞു. 


Latest Related News