Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ബിബിന്‍ റാവത്ത്‌ സംയുക്ത സേനാ മേധാവി; കാലാവധി മൂന്നു വര്‍ഷം

December 30, 2019

December 30, 2019

ന്യൂഡല്‍ഹി :  കരസേന മേധാവി ബിപിന്‍ റാവത്തിനെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിച്ചു. ഡിസംബര്‍ 31-ന് വിരമിക്കാനിരിക്കെയാണ് സംയുക്ത സേനാ മേധാവിയായി അദ്ദേഹത്തെ നിയമിച്ചത്. കേന്ദ്ര മന്ത്രിസഭാ സമിതിയാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്. മൂന്നു വര്‍ഷമാണ് സംയുക്ത സേനാ മേധാവിയുടെ കാലാവധി. ചീഫ് ഓഫ് ഡിഫന്‍സിന്റെ പ്രായപരിധി 65 വയസ്സാണെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് കര, വ്യോമ, നാവിക സേനകളുടെ സംയുക്ത മേധാവി എന്ന പദവി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. എന്നാൽ ആരെയാണ് ഈ സ്ഥാനത്ത് നിയമിക്കുകയെന്ന് പ്രഖ്യാപിച്ചിരുന്നില്ല. അതേസമയം,പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് റാവത്ത് നടത്തിയ രാഷ്ട്രീയ പരാമർശത്തോട് റാവത്ത് തന്നെയായിരിക്കും ഈ സ്ഥാനത്ത് എത്തുകയെന്ന് ചില മാധ്യമങ്ങൾ വിലയിരുത്തിയിരുന്നു.

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവി വഹിക്കുന്ന ആദ്യ ഓഫീസറാണ്‌ ജനറല്‍ റാവത്ത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച്‌ ബിപിന്‍ റാവത്ത് നടത്തിയ രാഷ്ട്രീയ പരാമര്‍ശം വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു. രാജ്യത്തെ സൈനികമേധാവിയുടെ പദവിയിലിരിക്കുന്ന ഒരാൾ രാഷ്ട്രീയ വിഷയങ്ങളിൽ പരസ്യമായി അഭിപ്രായം പറയുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയായാണ് വിലയിരുത്തപ്പെട്ടത്.


Latest Related News