Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സമൂഹമാധ്യമങ്ങളിലും പിടിമുറുക്കുന്നു,ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

August 20, 2019

August 20, 2019

ന്യു ഡൽഹി :സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ആവശ്യമുന്നയിച്ച് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. മദ്രാസ് ഹൈക്കോടതിയുള്‍പ്പെടെയുള്ള മൂന്ന് ഹൈക്കോടതികളിലായി സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം നടപടിയെടുത്തിരിക്കുന്നത്. ഭീകരവാദം സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ അക്കൗണ്ടുകളുടെ ആധികാരിത ഉറപ്പാക്കേണ്ടത് ആവശ്യമാണെന്ന് തമിഴ്‌നാട് സര്‍ക്കിരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.

അതേസമയം, പൊതുവായ നാല് കേസുകളില്‍ നിന്ന് പരസ്പരവിരുദ്ധമായ തീരുമാനങ്ങളുടെ സാധ്യത ഒഴിവാക്കിയാല്‍ കൈമാറ്റത്തിലൂടെ നീതിയുടെ താല്‍പ്പര്യങ്ങള്‍ നിറവേറ്റാമെന്ന് ഫെയ്‌സ്ബുക്കിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചിനോട് പറഞ്ഞു. മദ്രാസ് ഹൈക്കോടതിയില്‍ രണ്ട് ഹര്‍ജികളും ബോംബെ, മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഒന്ന് വീതവും സമര്‍പ്പിച്ചതായി ഫെയ്‌സ്ബുക്ക് കോടതിയെ അറിയിച്ചു. സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കുകയാണെങ്കില്‍ അതുവഴിയുണ്ടാകുന്ന ചൂഷണങ്ങള്‍, വ്യാജവാര്‍ത്തകള്‍, സൈബര്‍ ആക്രമണങ്ങള്‍ എന്നിവ തടയാന്‍ കഴിയുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വാട്‌സാപ്പും ഫെയ്‌സ്ബുക്കും അറിയിച്ചു.


Latest Related News