Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
നാടകം പൊളിഞ്ഞു,സ്വന്തം കാർ കത്തിച്ച് പരാതി നൽകിയ ബിജെപി നേതാവ് അറസ്റ്റിൽ

April 17, 2022

April 17, 2022

 

ചെന്നൈ: തമിഴ്‌നാട്ടില്‍ ബി.ജെ.പി ജില്ലാ നേതാവിന്റെ കാര്‍ കത്തിച്ച സംഭവത്തില്‍ വമ്പൻ ട്വിസ്റ്റ്. വാഹന ഉടമയും ബി.ജെ.പി തിരുവള്ളൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയുമായ സതീഷ് കുമാർ തന്നെയാണ് സ്വന്തം കാർ കത്തിച്ച് പരാതി നൽകിയതെന്ന് തെളിയിക്കുന്നസി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന്  ലഭിച്ചു.

പിന്നാലെ, പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തതില്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ചയാണ് തന്റെ കാര്‍ അജ്ഞാതസംഘം പെട്രോള്‍ ബോംബിട്ട് കത്തിച്ചെന്ന് ആരോപിച്ച്‌ സതീഷ് കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ചെന്നൈയിലെ മധുരവയിലിലുള്ള സ്വന്തം വീടിനു സമീപത്തു നിര്‍ത്തിയിട്ടിരുന്ന കാറാണ് രാത്രി കത്തിനശിച്ചതെന്ന് ഇയാള്‍ പരാതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് പൊലീസ് സമീപത്തെ വീടുകളിലെയും കെട്ടിടങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News