Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
ഫ്രഞ്ച് ഫുട്‍ബോൾ ഇതിഹാസം ജസ്റ്റ് ഫോണ്ടയ്ൻ അന്തരിച്ചു,വിടവാങ്ങിയത് ലോകകപ്പ് ഫൈനലിലെ റെക്കോർഡ് സ്‌കോറർ

March 01, 2023

March 01, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
പാരീസ് :ഫ്രഞ്ച് ഫുട്‌ബോൾ ഇതിഹാസം ജസ്റ്റ് ഫൊണ്ടെയ്ൻ(89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.

മൊറോക്കോയിൽ ജനിച്ച ഫൊണ്ടെയ്ൻ രാജ്യാന്തര തലത്തിൽ ഫ്രാൻസിന് വേണ്ടിയാണ് കളത്തിൽ ഇറങ്ങിയിരുന്നത്. പെലെ എന്ന ഇതിഹാസ താരത്തിന്റെ പിറവി കണ്ട 1958 സ്വീഡൻ ലോകകപ്പിൽ 13 ഗോളുകളാണ് ഫൊണ്ടെയ്ൻ അടിച്ചുകൂട്ടിയത്. ആ റെക്കോഡ് ഇനിയും ആർക്കും തകർക്കാൻ കഴിഞ്ഞിട്ടില്ല. ലോകകപ്പ് ചരിത്രത്തിൽ ഫൊണ്ടെയ്‌നെക്കാൾ കൂടുതൽ ഗോളുകൾ നേടിയത് ജർമനിയുടെ മിറോസ്ലാവ് ക്ലോസെ(16), ബ്രസീലിന്റെ റൊണാൾഡോ(15), പശ്ചിമ ജർമനിയുടെ ഗ്രെഡ് മുള്ളർ(14) എന്നിവർ മാത്രമാണ്. അർജന്റീനയുടെ ലയണൽ മെസി ഇതേവരെ പതിമൂന്ന് ഗോളുകളാണ് നേടിയത്. അഞ്ചു ലോകകപ്പിൽനിന്നാണ് മെസി ഇത്രയും ഗോൾ നേടിയത്. എന്നാൽ ഫൊണ്ടെയ്ൻ വെറും ഒരൊറ്റ ലോകകപ്പിൽനിന്ന് 13 ഗോൾ സ്വന്തമാക്കി. പരിക്കുകൾ കാരണം തന്റെ 28ാം വയസിൽ രാജ്യാന്തര കരിയർ അവസാനിപ്പിച്ച താരമാണ് ഫൊണ്ടെയ്ൻ.

1933ൽ ഫ്രഞ്ച് അധിനിവേശത്തിലായിരുന്ന മൊറോക്കോയിലെ മരാക്കെഷിലായിരുന്നു ഫൊണ്ടെയ്‌ന്റെ ജനനം. മൊറോക്കോയിലെ കാസാബ്ലാങ്കയിലായിരുന്നു ഫുട്‌ബോൾ കരിയറിന്റെ തുടക്കം. എന്നാൽ പിന്നീട് ഫ്രഞ്ചുകാരനായ പിതാവിന്റെ പാത പിന്തുടർന്ന് ഫ്രാൻസിലേക്ക് കുടിയേറി. ഫ്രഞ്ച് ക്ലബ് നൈസിന്റെ താരമായി. പിന്നീട് റെയിംസിനും വേണ്ടി കളിച്ച ാെണ്ടെയ്ൻ 1962ൽ തന്റെ 28-ാം വയസിൽ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഇരുകാലുകളുടെയും അസ്ഥിക്കു പൊട്ടലേറ്റ് രണ്ടു വർഷത്തോളം കളത്തിൽ നിന്നു വിട്ടുനിന്നതിനു ശേഷമായിരുന്നു ആ അപ്രതീക്ഷിത വിരമിക്കൽ.

ഫ്രഞ്ച് ദേശീയ ടീമിനായി 21 രാജ്യാന്തര മത്സരങ്ങളിൽ കളിച്ച ഫൊണ്ടെയ്ൻ 30 ഗോളുകളാണ് നേടിയിട്ടുള്ളത്. വിരമിക്കലിനു ശേഷം 1967ൽ കോച്ചിങ് രംഗത്തേക്ക് തിരിഞ്ഞെങ്കിലും രണ്ടു സൗഹൃദ മത്സരങ്ങളിൽ മാത്രം ഫ്രഞ്ച് ടീമിനെ പരിശീലിപ്പിച്ചു.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News