May 02, 2024
May 02, 2024
ദുബായ്: കനത്ത മഴയെ തുടർന്ന് ദുബായിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. എമിറേറ്റ്സ് എയർലൈൻസ് വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനത്താവളങ്ങളിലേക്കുള്ള മറ്റ് സർവീസുകളും വെട്ടിക്കുറച്ചതായി എയർലൈൻസ് അറിയിച്ചു. യാത്രക്കാർ ഓൺലൈനിലൂടെ വിമാനങ്ങളുടെ സമയമാറ്റം പരിശോധിക്കണമെന്നും എയർലൈൻസ് നിർദ്ദേശിച്ചു.
ഇന്ന്, വ്യാഴാഴ്ച യുഎഇയിൽ ഉടനീളം മോശം കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർവീസുകൾ റദ്ദാക്കിയത്.
റദ്ദാക്കിയ വിമാനങ്ങൾ:
1) EK 123/124 – ദുബായ് – ഇസ്താംബൂൾ
2) EK 763/764 – ദുബായ് – ജോഹന്നാസ്ബർഗ്
3) EK 719/720 – ദുബായ് – നെയ്‌റോബി
4) Ek 921/922 – ദുബായ് – കെയ്‌റോ
5) EK 903/904 – ദുബായ് – അമ്മാൻ
EK 352/353 – ദുബായ് – സിംഗപ്പൂർ ( EK353 മെയ് 3 ന് UAE സമയം 12.30 AM ന് പുറപ്പെടും )
അതേസമയം അസ്ഥിര കാലാവസ്ഥയെത്തുടർന്ന് ദുബായിലെ എല്ലാ ബീച്ചുകളും പൊതു പാർക്കുകളും മാർക്കറ്റുകളും അടച്ചതായി ദുബായ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി രാജ്യത്ത് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkTocന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F